/sathyam/media/media_files/2025/10/31/1001369627-2025-10-31-09-21-13.jpg)
റാസ് അൽ ഖൈമ: വേൾഡ് മലയാളി കൗൺസിൽ യുഎഇ ക്യൂവിന്റെ ഏറ്റവും വലിയ ഗ്ലോബൽ ഓണം സെക്കന്റ് റണർ അപ്പ് വിജയഘോഷം, റാസ് അൽ ഖൈമ Palm എസ്‌കേപ്പ് റിസോർട്ടിൽ വച്ചു നടത്തപ്പെട്ടു.
2025-27 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ, സുനിൽ ഗംഗാധരൻ (ചെയർമാൻ), ഇഗ്നേഷ്യസ് (പ്രസിഡന്റ് ), രാജു പയ്യന്നൂർ (ജനറൽ സെക്രട്ടറി), സുരേഷ് കുമാർ (ട്രഷറർ), മാത്യു ഫിലിപ്പ് (വൈസ് ചെയർമാൻ), മധു നായർ (വൈസ് പ്രസിഡണ്ട് ), ജിൻസ് തോമസ് (ജോയിൻ സെക്രട്ടറി), ബിനു തോമസ് (കലാവിഭാഗം, സെക്രെട്ടറി) വനിത നേതൃ നിരയിൽ നിന്നും റാണി രാജു (വുമൻസ് ഫോറം, ചെയർ പേഴ്സൺ ),രഞ്ജന സുരേഷ് (വുമൺസ് ഫോറം സെക്രട്ടറി ), തുടങ്ങിയ ഭാരവാഹികളോടൊപ്പം, സംഘടനയിലെ വിവിധ അംഗങ്ങൾ പങ്കെടുത്തു..
യു.എ.ക്യു അഡ്വൈസറി ബോർഡ് ചെയർമാൻ, മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ കേട്ടത്ത് വിജയികൾക്കുള്ള മൊമെന്റോ സമ്മാനിച്ചു തുടർന്ന് വേൾഡ് മലയാളി കൗൺസിൽ (UAQ) വിലെ അംഗങ്ങൾ ചേർന്നൊരുക്കിയ ഗാനമേള, വിനോദ പരിപാടികൾ, ഗെയിംസ്, തുടങ്ങിയ വൈവിധ്യമായ പരിപാടി രാത്രി വൈകിയോടെ അവസാനിച്ചു.
ഈയിടെ നടന്ന വേൾഡ് മലയാളി കൗൺസിൽ ബൈനിയൽ കോൺഫ്രൻസ് ഷാർജ കോർണിഷ് ഹോട്ടലിൽ, വേൾഡ് മലയാളി കൗൺസിലിന്റെ ലോകമെമ്പാടുമുള്ള നിരവധി നേതാക്കൾ പങ്കെടുക്കുകയുണ്ടായി ആ ചടങ്ങിൽ വച്ച് ഡബ്ല്യുഎംസി യുഎ. ക്യു യുടെ പ്രവർത്തകരെ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റിലെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് കേട്ടത്ത് (ചെയർമാൻ), സ്മിത ജയൻ (വൈസ് ചെയർമാൻ), ജയൻ വടക്കേവീട്ടിൽ (വൈസ് പ്രസിഡണ്ട് ഓപ്പറേഷൻ), ക്യാപ്റ്റൻ രഞ്ജിത് (RNEC), മിഥുൻ മധു (യൂത്ത് ഫോറം അഡ്വൈസർ), മേരി മോൾ ഇഗ്‌നേഷിയസ്സ് (വിമൻസ് ഫോറം സെക്രട്ടറി), മാത്യു ഫിലിപ്പ് (അഡ്വൈസറി ബോർഡ് മെമ്പർ),ചാക്കോ ഊളകാടൻ (ചാരിറ്റി ഫോറം ചെയർമാൻ), ധന്യ ബോണി (സ്പോർട്സ് ഫോറം ചെയർ പേഴ്സൺ), മധു നായർ (ഡിസ്സാറ്റർ ഫോറം ചെയർമാൻ), MT പ്രദീപ് കുമാർ ( ലിറ്ററെറി ഫോറം ചെയർമാൻ), രാജേഷ് മേനോൻ (ബിസിനസ് ഫോറം റപ്രെസെൻറ്റെറ്റീവ്).
, ദേവകൃഷ്ണൻ(യൂത്ത് സെക്രട്ടറി), ക്യാപ്റ്റൻ രഞ്ജിത്ത്, സെക്രട്ടറി മേരി മോൾ ഇങ്ങനെഷ്യസ്, അഡ്വൈസറി ബോർഡ് മാത്യു ഫിലിപ്പ്, പ്രദീപ് കുമാർ, നിരവധി പ്രവർത്തകരെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. WMC (UAQ) യുടെ എല്ലാ പുതിയ പ്രവർത്തകരെയും അനുമോദിക്കുന്നതിനോടൊപ്പം, ഓണം വിജയിക്കുള്ള സന്തോഷവും ഒത്തു ചേർന്നപ്പോൾ, ഏറ്റവും വലിയ ആഘോഷമായി മാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us