New Update
/sathyam/media/media_files/2025/01/28/7tAs0hCoYo1KXmVfAffx.jpg)
സൗദി അറേബ്യ: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയവരുടെ റീ എന്‍ട്രി വിസാകാലാവധി ദീര്‍ഘിപ്പിക്കാൻ ഇനി മുതല്‍ ഇരട്ടി ഫീസ് നല്‍കണം.
Advertisment
നിലവിൽ രണ്ടുമാസത്തേക്ക് 200 റിയാൽ ആണ് അവധിക്ക് നാട്ടിൽ പോകുമ്പോൾ റീ എൻട്രിക്ക് അടയ്ക്കേണ്ടത് 60 ദിവസം കിട്ടും. അതിൽ കൂടുതൽ ദിവസമായാൽ പുതുക്കണമെങ്കിൽ 400 റിയാൽ അടയ്ക്കേണ്ടി വരും
രണ്ട് മാസത്തേക്ക് 400, മൂന്നു മാസത്തേക്ക് 600, നാലു മാസത്തേക്ക് 800 എന്നിങ്ങനെയാണ് പുതുക്കിയ ഫീ നിരക്ക്. ഒരാഴ്ച മുമ്പാണ് പുതിയ വ്യവസ്ഥ ബാങ്കുകളില്‍ അപ്‌ഡേറ്റ് ചെയ്തത്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അത്യാവശ്യത്തിന് മാത്രമാണെന്നതാണ് ഫീസ് വര്‍ധനക്ക് കാരണം.