/sathyam/media/media_files/2025/03/01/8WJd8s8lIzH5DNLSqUpR.jpg)
റിയാദ്: റമളാൻ മാസത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ നടത്തിവരാറുള്ള റമളാനിലെ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. ജുമാ നമസ്കാരം കഴിഞ്ഞ് റമളാൻ തലേദിവസം റിയാദ് സിറ്റിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ജനദാരീയ്യ് മരുഭൂമിയിൽ താമസിക്കുന്ന ഇടയവിഭാഗങ്ങൾക്കാണ് കിറ്റുകൾ എത്തിച്ചത്,
അർഹതപ്പെട്ട വ്യക്തികളെ കണ്ടെത്തി അവരുടെ കൈകളിൽ കിറ്റുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബ അംഗങ്ങൾ കിറ്റുകളുമായി യാത്രതിരിച്ചത്
മരുഭൂമിയിലെ ഒട്ടകങ്ങളെയും. ആടുകളെയും മെയിച്ച് കൊടും തണുപ്പത്ത് കൂടാരങ്ങളിൽ താമസിക്കുന്ന ഇടയ സഹോദരന്മാരെ നേരിൽ കണ്ട് സ്നേഹത്തിന്റെ സൗഹൃദത്തിന്റെ റമളാൻ സന്ദേശങ്ങളും കൈമാറി
റിയാദിലെ ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും നൽകിപ്പോരുന്ന റമളാൻ കിറ്റുകളാണ് വിതരണത്തിനായി കൊണ്ടെത്തിയത്. റമളാന്റെ തലേദിവസം നൽകാനുള്ള കിറ്റുകളാണ് നൽകിയത്. ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റമദാൻ കിറ്റ് വിതരണം നടത്താറുള്ളത്
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര,. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കെ പി, നാഷണൽ കമ്മറ്റി ജീവകാരുണ്യ കൺവീനർ നവാസ് കണ്ണൂർ, വനിതാ കമ്മറ്റി അംഗങ്ങളായ കമറുബാനു ടീച്ചർ, ഹിബ സലാം, മുന്ന അയ്യൂബ്, അബ്ദുൽസലാം നസീർ കുന്നിൽ, സുബൈർ കുമ്മിൾ, ഷാജഹാൻ കാഞ്ഞിരപ്പള്ളി, നിഷാദ് കാഞ്ഞിരപ്പള്ളി, റഷീദ് ചിലങ്ക, വഹാബ്. ഇബ്രാഹിം, ജമാൽ, ദാരിമി,തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
വരും ദിവസങ്ങളിലും അർഹതപ്പെട്ടവരെ കണ്ടെത്തി കിറ്റുകൾ എത്തിക്കുമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു