/sathyam/media/media_files/2025/02/10/a3EvwB34qzpylemgNeWm.jpg)
സൗദി അറേബ്യ: സൗദിഅറേബ്യയിലേക്ക് ഉംറ വിസിറ്റിംഗ് വിസകളിലും ഫാമിലി ഉൾപ്പെടെ വരുന്നവരെ സൗദിയുടെ പല എയർപോർട്ടുകളിൽ നിന്നും തിരിച്ചയക്കുന്നത് എയർലൈൻസുകൾക്ക് തലവേദനയാവുന്നു.
സോഷ്യൽ മീഡിയകളിലും മറ്റു വാർത്ത മാധ്യമങ്ങളിലും തെറ്റായ വാർത്തകൾ നൽകുകയും പ്രചാരണം നടത്തുകയും ചെയ്യുന്നത് കൃത്യമായി നിയമം അറിയാത്തത് കൊണ്ടാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടു കൂടിയായ അബ്ദുൽ അസീസ് പവിത്ര പ്രതികരിച്ചു.
നിലവിൽ എയർപോർട്ടുകളിൽ നിന്ന് എമിഗ്രേഷനിൽ നിന്നാണ് മടക്കി അയക്കുന്നത്. അതിന്റെ കാരണമായി പറയുന്നത് സൗദി അറേബ്യയിൽ മുൻപ് വിസ നിയമലംഘനം നടത്തുകയോ ജയിലിൽ കിടന്നവരോ ആവാം എന്നതാണ് .
മറ്റു കേസുകളിൽ പെട്ടവരോ ഹജ്ജ് സമയങ്ങളിൽ പെർമിറ്റ് ഇല്ലാതെ മക്കയിൽ ഹജ്ജിനായി പോകുന്നതിന് ഇടയിൽ പിടിക്കപ്പെട്ടവരോ സൗദി അറേബ്യയിൽ പ്രവേശനം വിലക്കപ്പെട്ടവരോ ആയ വ്യക്തികളെ ആയിരിക്കും പുതിയ വിസയിൽ എത്തുമ്പോൾ പിടിക്കപ്പെടുന്നത്. 30 വർഷങ്ങൾക്കു മുമ്പ് ജയിലുകളിൽ കിടന്ന കേസുകൾ പോലും ഇപ്പോൾ പരിശോധിക്കപ്പെടുന്നുണ്ട്.
ഇലക്ട്രോണിക് ഫിംഗർ സിസ്റ്റത്തിലാണ് ഇത് തെളിയുന്നത്. അങ്ങനെയുള്ളവരെയണ് തിരികെ അയക്കുന്നത്. കുട്ടികളെ ഉൾപ്പെടെ തിരികെ അയച്ചതായാണ് വിവരം.എക്സിറ്റ് അടിച്ചു പോയവരായിരിക്കും എക്സിറ്റ് അടിച്ചു പോയവർക്ക് സൗദി അറേബ്യയിൽ അടുത്ത ഏതൊരു വിസയിൽ വന്നാലും അവരുടെ എല്ലാ വിവരങ്ങളും സൗദി എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് ഫിംഗർ കൊടുക്കുമ്പോൾ കിട്ടും.
മുൻപുണ്ടായ വിസ നിയമ ലംഘനം ഉൾപ്പെടെ തെളിയും. പുതിയ വിസയിൽ സൗദി അറേബ്യയിൽ ഏറെ ശ്രദ്ധ വേണം എന്നാണ് മുന്നറിയിപ്പ്. സൗദിയിൽ ഇറങ്ങുന്നത് ഏത് എയർപോർട്ടിൽ ആയിരുന്നാലും എത്ര ദിവസം താമസിച്ചോ, തിരിച്ച് മടങ്ങുന്ന ടിക്കറ്റ് ഉൾപ്പെടെ എയർലൈൻസിന്റെ ഉത്തരവാദിത്തത്തിൽ പെട്ടതാണ്.
കൃത്യമായി എമിഗ്രേഷൻ നിയമം പാലിച്ചു മാത്രമേ സൗദി അറേബ്യയിൽ പുതിയ വിസയിൽ വരാവൂ എന്നാണ് അറിയിപ്പ്.
എയർലൈൻസിന്റെ ഉത്തരവാദിത്തത്തിൽ പെട്ടതാണെങ്കിലും. നാട്ടിലെത്തിയാൽ കൃത്യമായി എയർലൈൻസ് കമ്പനിക്ക് പണം യാത്രചെയ്യുന്ന യാത്രക്കാർ അടയ്ക്കേണ്ടതാണ്. അടച്ചില്ല എങ്കിൽ നിയമനടപടി ഉണ്ടാകും