/sathyam/media/media_files/4oiafzkqegdxg75C6pat.jpg)
യു എൻ ഓ ഡി സി അംഗീകാരമുള്ള സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി റിസയുടെ 'ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആരംഭിച്ചു.
ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ റിസ ഒരു പതിറ്റാണ്ടിലേറെക്കാലമായി നടത്തി വരുന്ന ഈ-കാമ്പയിൻ നെഹ്‌റു ജയന്തി ദിനമായ (ശിശുദിനം) നവംബർ 14 – വരെയുള്ള ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്നതാണ്.
കാമ്പയിൻ സമയത്ത് റിസ തയാറാക്കുന്ന ലഹരിവിരുദ്ധ ഫ്ലയറുകളും ലീഫ്‌ലെറ്റുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടേതു ഉൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ , വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റു കളുടെ പ്രതിവാര ബ്രോഷറുകൾ, ക്യാരിബാഗുകൾ തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കും.
മയക്കുമരുന്നുകൾ, മദ്യപാനം, പുകവലി ഉൾപ്പെടെ എല്ലാത്തരം ലഹരി ഉപഭോഗവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ നേരിട്ടും, സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും പ്രചാരണ പരിപാടികൾ നടത്തും.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ, സാമൂഹിക കൂട്ടായ്മകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വേദികളിൽ പോസ്റ്റർ പ്രദർശനം, ഡോക്യൂമെന്ററി ഷോ, ലഘുലേഖാ വിതരണം, ഇന്ററാക്ടിവ് സെഷനുകൾ ഇവ നടത്തുന്നതാണ്. കാമ്പയിൻ കാലത്ത് റിസയുടെ 'സൗജന്യ പരിശീലക പരിശീലന പരിപാടി (റിസ - ടോട്ട് ) കൂടുതൽ വ്യാപിപ്പിക്കുവാനും ലക്ഷ്യമിടുന്നുണ്ട്.
കാമ്പയിനുമായി സഹകരിക്കുവാൻ താല്പര്യമുള്ള സംഘടനകളും വ്യക്തികളും വെബ്സൈറ്റ് സന്ദർശിക്കുകയോ, 00966-505798298 (ഡോ.അബ്ദുൽ അസീസ്, സൗദിഅറേബിയ), 0091-9656234007 ((നിസാർ കല്ലറ, ഇന്ത്യ) എന്നീ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.