നാരായണൻ അണ്ണഞ്ചേരിക്ക് കേളി യാത്രയയപ്പ് നൽകി

യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ യാത്ര പോകുന്ന നാരായണന് കൈമാറി.

author-image
സൌദി ഡെസ്ക്
New Update
1001299139

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം നാരായണൻ അണ്ണഞ്ചേരിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

Advertisment

 കഴിഞ്ഞ 38 വർഷമായി സൗദി അറേബ്യയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന നാരായണൻ കണ്ണൂർ ജില്ലയിലെ മയ്യിൽ സ്വദേശിയാണ്.

മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ മലാസ് ഏരിയാ വൈസ് പ്രസിഡന്റും മലാസ് യൂണിറ്റ് പ്രസിഡന്റുമായ റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു, 

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, മലാസ് രക്ഷാധികാരി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനിൽകുമാർ, മലാസ് ഏരിയ സെക്രട്ടറി സുജിത്ത്, മലാസ് ഏരിയ പ്രസിഡന്റ് സമീർ, ന്യൂസനയ്യ ഏരിയ സെക്രട്ടറി ജോയ് തോമസ്, സനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, രക്ഷാധികാരി സമിതി അംഗങ്ങളായ മുകുന്ദൻ , അൻവർ, ഇ കെ രാജീവ്, മാലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ അജ്മൽ, നാരായണൻ, രതീഷ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.    

യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ യാത്ര പോകുന്ന നാരായണന് കൈമാറി.   

മലാസ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഉനൈസ്ഖാൻ സ്വാഗതവും നാരായണൻ ചടങ്ങിന് നന്ദിയും പറഞ്ഞു.

Advertisment