/sathyam/media/media_files/YLcJA4TfTaOGrXPbswgU.jpg)
മക്ക: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടു " ബഹുസ്വരതയാണ് ഉറപ്പ് " എന്ന ശീർഷകത്തിൽ ഐ സി എഫ് മക്ക ഹറം സെക്ടർ സംഘടിപ്പിച്ച 'പൗര സഭ' രാജ്യ സ്വാതന്ത്ര്യത്തിന്റെ ഓർമ്മ പുതുക്കലായി.
ഇന്ത്യയുടെ സ്വാതന്ത്ര്യ സന്തോഷങ്ങളിൽ പ്രവാസികളായ നമുക്ക് ഒരുമിച്ചു കൂടാനായത് നല്ല ഓർമ്മകൾ സമ്മാനിക്കുമെന്നും നമ്മുടെ രാജ്യത്തെ വൈദേശികരിൽ നിന്ന് സമ്പത്തും ജീവനും നൽകി സ്വതന്ത്രമാക്കിയതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനമെന്നും പൗര സഭ അഭിപ്രായപ്പെട്ടു.
കെ എം സി സി പ്രതിനിധി സുലൈമാൻ മാളിയേക്കൽ, നവോദയ പ്രതിനിധി ശിഹാബ് കോഴിക്കോട്, ആർ എസ് സി പ്രതിനിധി കബീർ ചൊവ്വ സന്ദേശ പ്രഭാഷണങ്ങൾ നടത്തി. സെൻട്രൽ സെക്രട്ടറി റഷീദ് അസ്ഹരി ഉൽഘാടനം ചെയ്തു. സെക്ടർ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി ഭരണ ഘടനയുടെ ആമുഖം വായിച്ചു.
കൂട്ടമായ ദേശീയ ഗാനാലാപനത്തിന് മുഹമ്മദ് മുസ്‌ലിയാർ,അബ്ദുസ്സലാം വേങ്ങര,നൗഫൽ തലശ്ശേരി, വൈ പി റഹീം നേതൃത്വം നൽകി. സെക്ടർ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൈസൽ സഖാഫി ഉളിയിൽ സ്വാഗതവും മൻസൂർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us