റിയാദ്: ഇന്ത്യയുടെ 76 മത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുളള ആഘോഷ പരിപാടികൾക്ക് ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസിഡർ ഡോക്ടർ അജാസ് ഖാൻ പതാക ഉയർത്തി തുടക്കം കുറിച്ചു.
നൂറുകണക്കിന് സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രതിനിധികളും കുടുംബങ്ങളും എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കുടുംബങ്ങളും റിപ്പബ്ലിക് ദിനം ആഘോഷത്തിൽ പങ്കു ചേർന്നു.
/sathyam/media/post_attachments/4fab98f0-9c2.jpg)
രാഷ്ട്രീയപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസിഡർ ഡോക്ടർ അജാസ് ഖാൻ സന്ദേശം ജനങ്ങൾക്ക് വായിച്ചു കേൾപ്പിച്ചു. തുടർന്ന് ഇന്ത്യൻ എംബസിയിലെ കുട്ടികൾ നാടോടി നൃത്തവും ദേശീയ ഗാനവും അവതരിപ്പിച്ചു.
/sathyam/media/post_attachments/6a376f16-2cb.jpg)
കുട്ടികളുടെ ഇടയിൽ നടത്തിയ ചോദ്യോത്തരം മത്സരങ്ങളിൽ വിജയികൾക്ക് ഡോക്ടർ അജാസ് ഖാൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
/sathyam/media/post_attachments/990535e2-565.jpg)
എല്ലാ പ്രവാസി സമൂഹത്തിനും റിപ്പബ്ലിക് ദിന ആശംസകൾ അംബാസിഡർ നേർന്നു.ഡെപ്യൂട്ടി മിഷൻ അബു മേത്തൻ ജോർജ്, മറ്റു എംബസി ഉദ്യോഗസ്ഥർ,സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, മീഡിയ പ്രവർത്തകർ, സത്യം ഓൺലൈൻ പ്രതിനിധി റാഫി പാങ്ങോട് തുടങ്ങിയവർ എംബസി റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയിൽ പങ്കെടുത്തു