/sathyam/media/media_files/2025/01/14/xk0tMEkTYt8sjtLDCVMN.jpg)
റിയാദ് : റിയാദ് കലാഭവൻ വിന്റർ നൈറ്റ് 2025 എന്ന പേരിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷം ശ്രദ്ധേയമായി.
റിയാദ് കലാഭവൻ ചെയർമാൻ ഷാരോൺ ഷെരിഫിന്റെ ആദ്ധ്യക്ഷതയിൽ മലസിൽ ഉള്ള ചെറീസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടി റിയാദ് ജവാസാത് മുദീർ കേണൽ അദേൽബക്കർ ഉദ്ഘാടനം ചെയ്തു.
ഫഹദ് നാലാംചിറ ആമുഖ പ്രഭാഷണം നടത്തി റിയാദ് കലാഭവന്റെ ഈ വർഷത്തെ കർമ്മശ്രേഷ്ഠ പുരസ്ക്കാരം അൽ അമൽ പോളിക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ രാമചന്ദ്രന് നൽകി ആദരിക്കുകയും ഒപ്പം ആതുര സേവന രംഗത്തെ 20 വർഷത്തോളം പ്രവർത്തി പരിചയമുള്ള റിയാദിലെ വിവിധ ഹോസ്പിറ്റലുകളിൽ പ്രവർത്തിക്കുന്ന 12 നഴ്സുമാരെ കലാഭവൻ മൊമെന്റോ നൽകിയും ആദരിച്ചു.
കൂടാതെ കലാഭവന്റെ ആദ്യകാല മെമ്പർ ആയ നീതു ജോയ്ക്ക് യാത്രഅയപ്പും നൽകി. ജോസഫ് അതിരുങ്കൽ ക്രിസ്മസ് സന്ദേശം നൽകി.
ജി.എംഫ് ചെയർമാൻ റാഫി പാങ്ങോട് ,പയ്യന്നൂർ സൗഹൃദ വേദി പ്രതിനിധി സനൂപ് പയ്യന്നൂർ ,സിറ്റി ഫ്ലവർ മാർക്കറ്റിംഗ് മാനേജർ എ കെ നൗഷാദ് , ഒഐസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തിൽ, എംബസി ഉദ്യോഗസ്ഥർ പുഷ്പരാജ്,എൻ ആർ കെ ജോയിൻ കൺവീനർ ഉമ്മർ മുക്കം എന്നിവരും
നന്മ ചാരിറ്റി പ്രതിനിധി മണിലാൽ കൊല്ലം കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ കോട്ടയം, ഇന്ത്യൻ എംബസി സ്കൂൾ മുൻ പ്രിൻസിപ്പൽ മൈമൂന അബ്ബാസ്,ഡോ. ജോസഫ് അലക്സാണ്ടർ,സനു മാവേലിക്കര,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
നിറഞ്ഞ സദസ്സിൽ റിയാദിലെ പ്രമുഖ കലാകാരൻമാരുടെ നൃത്ത ,സംഗീത വിരുന്നു ഒരു വേറിട്ട അനുഭവമായിരുന്നു. ബീറ്റ്സ് ഓഫ് റിയാദ്, റിധം സ്റ്റാർസ്, ഗോൾഡർ സ്പാരോ, ആർ എം ടി പി, ടുഡേയ്സ് റിയാദ് ടീം,ഫിസാ ഷാജഹാൻ, അലിയാ അനസ്, പവിത്രൻ, തസ്‌നി, നൗഫൽ, ബാബു,ഷിജു, ഷൈനി,എന്നിവർ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ വേറിട്ട അനുഭവമായി .
ഇസ്മ പോളിക്ലിനികിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
രക്ഷധികാരികളായ ഷാജഹാൻ കല്ലമ്പലം, വിജയൻ നെയ്യാറ്റിൻകര,ടി എം അസിസ്,മുനീർ മനക്കാട്ട്,സിജോയ്,ഉണ്ണികൃഷ്ണൻ,പ്രജീഷ്, ഷാജഹാൻ പാണ്ട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സജീർ ചിതറ പ്രോഗ്രാം കൺവീനർ ആയും അലിയാർ കുഞ്ഞു നജീബ് ശബ്ദ നിയന്ത്രണവും രാജീവ് സാഹിബ് നഴ്സസ് കോ ഓഡിനേറ്റർ ആയും പ്രവർത്തിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര
സ്വാഗതവും ട്രഷറർ കൃഷ്ണ കുമാർ നന്ദിയും രേഖപെടുത്തി.സജിൻ നിഷാൻ, ജാൻസി പ്രഡിൻ അവതാരകരായിരുന്നു.