സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ അബ്ദുൾ റഹീമിന്റെ മോചനത്തിൽ വീണ്ടും അനിശ്ചിതത്വം. ഇത് അഞ്ചാം തവണയാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നത്

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ വീണ്ടും അനിശ്ചിതത്വം. റഹീമിന്റെ കേസ് പരിഗണിക്കുന്നത് അഞ്ചാം തവണയും റിയാദിലെ ക്രിമിനല്‍ കോടതി മാറ്റി.

author-image
സൌദി ഡെസ്ക്
New Update
abdul raheem

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ  റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ വീണ്ടും അനിശ്ചിതത്വം. റഹീമിന്റെ കേസ് പരിഗണിക്കുന്നത് അഞ്ചാം തവണയും റിയാദിലെ ക്രിമിനല്‍ കോടതി മാറ്റി. 

Advertisment

ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടികാണിച്ചാണ് ഇന്നത്തേക്ക് മാറ്റിയത്. വീണ്ടും കേസിനെ കുറിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് കേസ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. ജനുവരി 15ന് യുഎഇ പ്രാദേശിക സമയം രാവിലെ 8ന് കേസ് വീണ്ടും പരി​ഗണിക്കുമെന്നാണ് വിവരം.

1.5 കോടി റിയാൽ മോചനദ്രവ്യം നൽകിയതോടെ വധശിക്ഷ  കഴിഞ്ഞ ജൂലൈ 2ന് റദ്ദാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം എടുക്കേണ്ടത്. ഇതിന്റെ വാദമാണ് ഇപ്പോൾ നടന്നുവരുന്നത്.

Advertisment