/sathyam/media/media_files/2026/01/12/3cb6c281-ee3e-480f-b054-d07ebea7ccc5-2026-01-12-16-09-53.jpg)
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ 2026 കലണ്ടർ പ്രകാശനം നടത്തി. ജിസിസി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയുടെ സാമൂഹ്യപ്രവർത്തകരെയും, സംഘടനയുടെ ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിക്കുന്ന ടീം അംഗങ്ങളെയും, കേരളത്തിൽ സംഘടനയുടെ ലീഗൽ സെൽ കൈകാര്യം ചെയ്യുന്ന ലീഗൽ അഡ്വൈസർ അംഗങ്ങളെയും നിയമോപദേശങ്ങൾ നൽകാൻ കഴിയുന്ന പ്രവർത്തകരെയും ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ എംബസി കളുടെ നമ്പരും, നോർക്ക, എൻ ആർ സെൽ, കൂടാതെ ഒരു പ്രവാസി അറിഞ്ഞിരിക്കേണ്ട മറ്റു പ്രധാന നമ്പറുകൾ എല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് 2026 ലെ കലണ്ടർ പുറത്തിറക്കിയത്.
സൗദി അറേബ്യയുടെ വിവിധ ഏരിയകളിലെ സാമൂഹ്യപ്രവർത്തകരുടെ ഹെൽപ് ലൈൻ എമർജൻസി നമ്പരുകൾ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഡോക്ടർ ഇദ്രീസ് സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന് കലണ്ടർ കൊടുത്തു പ്രകാശനം ചെയ്തു.
ജിസിസി ചെയർമാൻ റാഫി പാങ്ങോട്. ഗൾഫ് മലയാളി കോർപ്പറേഷൻ റിയാദ് കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, രക്ഷാധികാരി ഡോക്ടർ ജയചന്ദ്രൻ. അഡ്വക്കേറ്റ് അജിത് കുമാർ. ഡയറക്ടർ ബോർഡ് മെമ്പർ മജീദ് ചിങ്ങോലി. ഹരീഷ്ണൻ കണ്ണൂർ, റിയാദ് സെൻട്രൽ ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ,കോഡിനേറ്റർ ടോം സി മാത്യു,സുബൈർ കുമ്മൽ,കമർബാനു ടീച്ചർ, ജയൻ കൊടുങ്ങല്ലൂർ, അഷ്റഫ ചേലാമ്പ്ര, അഫ്സൽ, സജീർ പെരുമ്പളം, ഷാജി പാണ്ട്, ഉണ്ണി കൊല്ലം, അഷറഫ് മൂവാറ്റുപുഴ, ഹിബ അബ്ദുൽസലാം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us