New Update
/sathyam/media/media_files/2025/03/22/pGdE3CJLAN6Spf7EblNE.jpg)
റിയാദ്. കലാഭവൻ സുമൈസി കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ അത്താഴ വിരുന്നൊരുക്കി. വിരുന്നിനെ തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷാരോൺ ശരീഫ് അധ്യക്ഷ വഹിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീക്കറും സാംസ്കാരിക നായകനുമായ ഇബ്രാഹിം സുബുഹാൻ ഉദ്ഘാടനം ചെയ്തു.
Advertisment
അലക്സ് കൊട്ടാരക്കര സ്വാഗതം പറഞ്ഞു, കേളി പ്രസിഡന്റ് ഷിബിൻ ഇഖ്ബാൽ. ഓ ഐ സി സി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ. എംബസി പ്രതിനിധി പുഷ്പരാജ്. പ്രമുഖ എഴുത്തുകാരി കമർ ബാനു ടീച്ചർ. സുധീർ കുമ്മിൾ. വനിതാ പ്രതിനിധി വല്ലി. വിജയൻ നെയ്യാറ്റിൻകര ഷാജഹാൻ കല്ലമ്പലം എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ലഹരിവസ്തുക്കൾക്കെതിരെ ശക്തമായി പ്രതികരിക്കുവാൻ വേണ്ടി റിയാദ് കലാഭവൻ തെരുവുനാടകം ഉടനെ തുടങ്ങുമെന്നും അറിയിച്ചു. തുടർന്ന് നടന്ന അത്താഴ വിരുന്നിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.