റിയാദ്: ഓണം പൊന്നോണം റിയാദ് ടാക്കീസ് ഉത്സവമാക്കി. വെള്ളിയാഴ്ച ഫിഫയിലെ റീമാസ് ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.
അത്തപ്പൂക്കളവും ചെണ്ടമേളവും ആഘോഷത്തിന് മാറ്റുകൂട്ടി. മലയാള മണ്ണിന്റെ തനിമയിൽ മങ്കമാർ തിരുവാതിര ചുവടുകളോടെ മഹാബലി തമ്പുരാനെ ആർപ്പുവിളിയോടു കൂടി വരവേറ്റു.
നൂറുകണക്കിന് വരുന്ന റിയാദ് ടാക്കീസ് പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും കുടുംബങ്ങളും ആവേശത്തോടുകൂടി ഓണാഘോഷം കെങ്കേമമാക്കി.
നൂറുകണക്കിന് വരുന്ന കലാകാരന്മാരുടെ മേളക്കൊഴുപ്പിൽ ആവേശത്തോടെ നിറഞ്ഞാടി. 600 ഓളം വരുന്ന അതിഥികൾക്ക് ഓണസദ്യ വിളമ്പി. റിയാദ് ടാക്കീസിന്റെ നേതൃത്വനിര മികവുറ്റ രീതിയിൽ ഓണസദ്യയ്ക്ക് എത്തിയ അതിഥികളെ സ്വീകരിച്ചു.
നൗഷാദ് ആലുവ, ഷൈജു പച്ച,അലി ആലുവ, മുജീബ് കായംകുളം, ഡൊമിനിക്, സലാം പെരുമ്പാവൂർ എന്നിവരുടെ സംഘാടനം മികവുറ്റതായിരുന്നു. മറ്റു റിയാദ് ടാക്കീസിന്റെ പ്രവർത്തകർ ആദ്യ അവസാനം വരെയും വമ്പിച്ച കോർഡിനേഷനിൽ ഓണാഘോഷം മികവുറ്റതാക്കി മാറ്റി.