റിയാദ് : റിയാദ് തറവാട് കുടുംബ കൂട്ടായ്മ ലിറ്റിൽ ആർട്ടിസ്റ്റ് സീസൺ 3 വിജയികൾക്ക് സമ്മാനദാനം നടത്തി. റിയാദിലെ റെയ്ദ് പ്രൊ കോർട്ടിൽ വെച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ 4 വിഭാഗങ്ങളിലായി അറുനൂറിലധികം കുട്ടികൾ പങ്കെടുത്തിരുന്നു.
ഓരോ വിഭാഗത്തിലും 3 സ്ഥാനങ്ങളും 5 വീതം പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചു. റിയാദ് തറവാടിന്റെ കളിവീട്ടിൽ ഒരുക്കിയ വേദിയിൽ വെച്ച് വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി ഡയറക്ടർ അബ്ദുൾ മജീദ് ബദറുദ്ദീൻ പരിപാടിയിലെ മുഖ്യാതിഥിയായി.
വ്യാവസായിക, സാമൂഹിക, കാരുണ്യ മേഖലകളിൽ അബ്ദുൾ മജീദ് ബദറുദ്ദിന്റെ സമഗ്രസംഭാവനകൾ പരിഗണിച്ച് തറവാട് അദ്ദേഹത്തിന് “ബിസിനസ് ഫിലാന്ത്രോപിസ്റ്” അവാർഡ് നൽകി ആദരിച്ചു. തറവാട് കുടുംബാംഗങ്ങളും മത്സരത്തിൽ പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു.