‘സാജെക്‌സ് 2025’: ഇന്ത്യ - സൗദി ജ്വല്ലറി എക്‌സ്പോ സെപ്റ്റംബറിൽ ജിദ്ദയിൽ

author-image
സൌദി ഡെസ്ക്
New Update
44a7dc91-f870-489d-9b3a-a30cc67ddfb5

ജിദ്ദ: സൗദി അറേബ്യയുമായി ചേർന്ന്  ഇന്ത്യയുടെ  ജംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജി ജെ ഇ പി സി)   സംഘടിപ്പിക്കുന്ന ജ്വല്ലറി എക്സ്പോ വരുന്ന സെപ്റ്റംബറിൽ ജിദ്ദയിൽ  അരങ്ങേറുമെന്ന്   റിയാദിൽ  നടന്ന  സംഘടിപ്പിച്ച  എക്സ്പോ പ്രഖ്യാപന സമ്മേളനം.

Advertisment

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ   സഹകരണത്തോടെ ജിദ്ദ സൂപ്പര്‍ഡോമില്‍ സെപ്റ്റംബർ 11 മുതല്‍ 13 വരെയാണ് "സാജെക്‌സ് 2025" എന്ന നാമധേയത്തോടെയുള്ള ഇൻഡോ - സൗദി ജ്വല്ലറി എക്സ്പോ 2025.  ഗോൾഡ് - ഡയമണ്ട്  വ്യവസായരംഗത്തെ വിദേശ നിക്ഷേപകര്‍ക്കും  ഉൽപാദകര്‍ക്കും  ആവേശം  പകരുന്ന  എക്സ്പോ ഉപഭോക്താക്കളുടെ  കണ്ണും മനസ്സും കവരും.    

ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍  ഒട്ടേറെ പുതിയ അവസരങ്ങൾ  തുറക്കുമെന്നതിന്  പുറമെ,  ‘സാജക്‌സ് 2025’   ഏതു നാട്ടിലെയും  രാജ്യാന്തര തലത്തിലെ  ജ്വല്ലറി വ്യവസായികൾക്ക്  ഉത്തേജനം പകരുന്നതായിരിക്കുമെന്ന്  എക്സ്പോ പ്രഖ്യാപന സമ്മേളനത്തിൽ   ജി ജെ ഇ പി സി പ്രതിനിധികൾ  വിവരിച്ചു.  

fc661dc2-5c22-4d64-ac77-0ebb02b46b55

സൗദിയ്ക്കും ഇന്ത്യക്കും  പുറമെ  യു എ ഇ, തുര്‍ക്കി, ഹോങ്കോങ്, ലെബനന്‍  എന്നീ രാജ്യങ്ങളിൽ  നിന്നുള്ള ജ്വല്ലറി ഇൻഡസ്ട്രിയുടെ  കൂടി  സഹകരണവും   "സാജെക്‌സ് 2025" ന്  ഉണ്ട്.

ആഭരണ വ്യവസായ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളുടെ  അനാവരണം,   സ്വര്‍ണാഭരണങ്ങളുടേയും രത്‌നാഭരണങ്ങളുടെയും  കണ്ണഞ്ചിപ്പിക്കുന്ന  പ്രദര്‍ശനം,  ആഗോള ആഭരണ നിക്ഷേപ സമ്മേളനം തുടങ്ങിയവ  ഉൾപ്പെടുന്ന    "സാജെക്‌സ് 2025" ൽ വിവിധ  രാജ്യങ്ങളിൽ  നിന്ന്  ജ്വല്ലറി രംഗത്തെ  200 ലേറെ   പ്രതിനിധികൾ  അണിനിരക്കും.    ഇവർക്കായി  എക്സ്പോയിൽ  250 ലേറെ ബൂത്തുകൽ  സജ്ജമാകും. 

റിയാദിൽ  ലേ-മെറിഡിയൻ ഹോട്ടലിൽ സംഘടിപ്പിച്ച  എക്സ്പോ പ്രഖ്യാപന  സമ്മേളനത്തിൽ    ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ  പരിപാടിയിൽ  മുഖ്യാതിഥിയായിരുന്നു.

ജി ജെ ഇ പി സി ചെയര്‍മാന്‍ കിരിത് ഭന്‍സാലി, നാഷനല്‍ ഇവൻറ്സ് കണ്‍വീനര്‍ നിരവ് ഭന്‍സാലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സബ്യസാചി റായ്, റിയാദ് ചേംബർ  സെക്കൻഡ് വൈസ് ചെയർമാൻ അജ്ലാൻ സഅദ് അൽഅജ്ലാൻ, ഇൻറർനാഷനൽ റിലേഷൻസ് വിത്ത് ഏഷ്യൻ കൺട്രീസ് ഡയറക്ടർ ഫാലെഹ് ജി. അൽമുതൈരി,  ഇന്ത്യൻ എംബസി ഇക്കണോമിക്സ് ആൻഡ് കോമേഴ്സ് കോൺസുലർ മനുസ്മൃതി  എന്നിവർ  കൂടി   സംബന്ധിച്ച  പരിപാടിയിൽ  ഇന്ത്യയിലേയും സൗദിയിലേയും നിരവധി  പ്രമുഖ  ഗോൾഡ് - ഡയമണ്ട്  വ്യവസായികളും സന്നിഹിതരായിരുന്നു.

Advertisment