/sathyam/media/media_files/5jXbSdY4nMj0RAYN5eBd.jpg)
റിയാദ്: ബുധനാഴ്ച റിയാദിലെ ശുമൈസി ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വളിച്ച പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ സത്താർ കായംകുളത്തിന്റെ (58) മയ്യിത്ത് വെള്ളിയാഴ്ച ജന്മനാട്ടിൽ ഖബറടക്കി. കായംകുളം എരുവ മുസ്​ലിം ജമാഅത്ത്​ ഖബർസ്ഥാനിൽ വൈകീട്ട്​ ആറിന് ആയിരുന്നു ഖബറടക്കം.
കായംകുളം എരുവ കൊല്ലന്‍റയ്യത്ത് പരേതരായ ജലാലുദ്ദീ​ൻ - ആയിഷാകുഞ്ഞു ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്​മത്ത് അബ്​ദുൽ സത്താർ, മക്കൾ: നജ്‌മ അബ്​ദുൽ സത്താർ (ഐടി എൻജിനീയർ, ബംഗളുരു), നജ്​ല അബ്​ദുൽ സത്താർ (പ്ലസ് വൺ വിദ്യാർഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ ആറ് പേരാണ്.
കോൺഗ്രസ്സിന്റെ പ്രവാസി പോഷക സംഘടനയായ ഒ ഐ സി സിയൂടെ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും സർവാംഗീകാരമുള്ള പൊതുപ്രവർത്തകനുമായ സത്താർ കായംകുളത്തി​ന്‍റെ മൃതദേഹം വ്യാഴാഴ്​ച രാത്രി റിയാദിൽ നിന്നുള്ള തിരുവനന്തപുരത്തേക്കുള്ള ​ശ്രീലങ്കൻ എയർലൈൻസ്​ വിമാനത്തിലാണ് കൊണ്ടുപോയത്. വിമാനം വെള്ളിയാഴ്​ച രാവിലെ 9.15ഓടെ തിരുവനന്തപുരത്ത് ഇറങ്ങി. സഹോദരൻ അബ്​ദുൽ റഷീദി​ന്‍റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിയാളുകൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ കായംകുളത്തെ എരുവയിലേക്ക്​ കൊണ്ടുപോയി.
അർറിയാദ് ഹോൾഡിങ് കമ്പനിയിലെ 27 വർഷം ഉൾപ്പെടെ മൊത്തം 32 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു സത്താർ കായംകുളം. കഴിഞ്ഞ ജുലൈ 26 ന് ബാധിച്ച ​ പക്ഷാഘാതത്തെ തുടർന്ന്​ റിയാദിലെ ശുമൈസി കിങ്​ സഊദ്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ബുധനാഴ്​ച വൈകിട്ട് 5.15 ഓടെ രക്തസമ്മർദം താഴുകയും ഇഹലോകവാസം വെടിയുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us