/sathyam/media/media_files/PCRklFXsakQyYHItmlzX.jpg)
ജിദ്ദ: വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുകയും പിന്നീട് അനധികൃതമായ രീതിയിൽ പണം സമ്പാദിക്കുകയും ചെയ്ത കേസിൽ സൗദിയിൽ പിടിയിലായ ഇരുപത്തിമൂന്ന് അംഗ വിദേശി സംഘത്തിന്ക കോടതി ശിക്ഷ വിധിച്ചു. ഇവരെല്ലാം ഏഷ്യൻ നാടുകളിൽ നിന്നുള്ളവരാണ്. സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതാണ് ഇക്കാര്യം. പ്രതികൾ ഏതെല്ലാം നാട്ടുകാരാണെന്നത് അറിവായിട്ടില്ല. ഇവരിൽ ഇന്ത്യക്കാർ ഉൾപ്പെടുന്നില്ലെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത വിവരം.
23 ൽ 16 പേർക്ക് പതിനഞ്ചു വർഷമാണ് തടവ് ശിക്ഷ. ഇവരിൽ ഓരോരുത്തനും 70 ലക്ഷം റിയാൽ പിഴ ഒടുക്കുകയും വേണം. മറ്റു ഏഴു പ്രതികൾക്ക് നാല് മുതൽ എട്ട് വരെ വര്ഷം തടവും വിവിധ തോതിലുള്ള പിഴയുമാണ് ശിക്ഷ. പണം കണ്ടുകെട്ടുകയും ചെയ്യും. എല്ലാവരെയും തടവ് കാലാവധിയ്ക്ക് ശേഷം നാട് കടത്തുകയും ചെയ്യും.
നിയമ ലംഘനങ്ങൾ നടത്തിയാണ് പ്രതികളുടെ പണസമ്പാദനം എന്ന് അന്വേഷണത്തിൽ നിന്ന് തെളിഞ്ഞതായി പ്രോസിക്യൂഷൻ അറിയിച്ചു. ബസ്സിൽ അതിർത്തിയിലെ ചെക്ക് പോസ്റ്റ് വഴി രാജ്യത്ത് നിന്ന് പുറത്തേക്ക് കടക്കുന്നതിനിടെ ഇവർ സുരക്ഷാവിഭാഗത്തിന്റെ പിടിയിലകപ്പെടുകയായിരുന്നു. 40 ലക്ഷം റിയാൽ പ്രതികളെല്ലാവരും വീതിച്ച് കൈവശം വെച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്. തുക കണ്ടുകെട്ടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണവും തുടർന്നുള്ള കുറ്റപത്രവും വിചാരണയുമാണ് ശിക്ഷയിൽ എത്തിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us