/sathyam/media/media_files/d9ijG03PNehIGPZbfkvw.jpg)
ജിദ്ദ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി രാഷട്രീയ പ്രവർത്തനത്തിന് മാനുഷിക മുഖം നൽകിയ മഹാനായ നേതാവായിരുന്നു എന്ന് ജിദ്ദ കെഎംസിസി സംഘടിപ്പിച്ച അനുസ്മരണയിൽ പങ്കെടുത്ത് സംസാരിച്ച പ്രസംഗക അഭിപ്രായപ്പെട്ടു. "കരുണയുടെ കാവലാൾക്ക് കണ്ണീർപൂക്കൾ" എന്ന തലകെട്ടിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം എസ് ടി യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ. റഹ്മത്തുള്ള ഉൽഘാടനം ചെയ്തു.
അബൂബക്കർ അരിമ്പ്ര, ഒഐസിസി പ്രസിഡൻ്റ് കെ ടി എ മുനീർ, വേങ്ങര മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.കെ.അലി അക്ബർ, സിഫ് പ്രസിഡൻ്റ് ബേബി നീലാമ്പ്ര, സക്കീർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത് കണ്ണൂർ,സത്താർ ന്യൂ ഏജ് ഫോറം, വി.പി.മുസ്തഫ, നാസർ എടവനക്കാട്, എന്നിവർ പ്രസംഗിച്ചു.
കെഎംസിസി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. നിസ്സാം മമ്പാട്, സി.കെ.റസാഖ് മാസ്റ്റർ, പി.സി.എ.റഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം എ.കെ.ബാവ ,ലത്തീഫ് മുസ് ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞാറക്കോടൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us