/sathyam/media/media_files/2025/09/15/asharaf-poroor-reception-2025-09-15-15-28-56.jpg)
ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പോരൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും, ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി മുൻ ജന. സെക്രട്ടറിയുമായ അഷ്‌റഫ് പോരൂരിന് ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തകർ സ്വീകരണം നൽകി.
സെക്രട്ടറി യു എം ഹുസ്സൈൻ മലപ്പുറം അഷ്റഫ് പോരൂരിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഷറഫിയയിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു.
ഒമ്പത് വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് സ്വദേശത്ത് തിരിച്ചെത്തിയ ഉടൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനും ഒപ്പം ഒ ഐ സി സിക്കുമുള്ള അംഗീകാരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജിദ്ദ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ പറഞ്ഞു.
ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രതിനിധികളായ ടി കെ സുനീർ ബാബു, സതീഷ് ബാബു മേൽമുറി എന്നിവർ ചേർന്ന് നൽകി.
"പുതിയ നേതൃത്വത്തിന് കീഴിൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടാകും. ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ജിദ്ദയിൽ വരാനും പഴയ സഹപ്രവർത്തകരെ കാണാനും അവരുമായി സംവദിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ".
"പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വരുന്ന ഒ ഐ സി സിയുടെ പ്രവർത്തകർക്ക് മാതൃ സംഘടനയിൽ മതിയായ പ്രാതിനിധ്യം ഇപ്പോൾ ലഭിച്ച് വരുന്നുണ്ട് എന്നത് ഒ ഐ സി സിക്കുള്ള അംഗീകാരമാണ്" - മറുപടി പ്രസംഗത്തിൽ അഷ്റഫ് പോരൂർ പറഞ്ഞു.
ഒ ഐ സി സി ജിദ്ദ റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ, കമാൽ കളപ്പാടൻ, ഉസ്മാൻ കുണ്ടുകാവിൽ, ഗഫൂർ വണ്ടൂർ, ഉമ്മർ പാറമ്മൽ, മുസ്തഫ ചേളാരി, സിപി മുജീബ് നാണി കാളികാവ്, എം ടി ജി ഗഫൂർ എന്നിവർ സംസാരിച്ചു.
സമീർ പാണ്ടിക്കാട്, അനസ് തുവ്വൂർ, മുഹമ്മദ് ഓമാനൂർ, സൽമാൻ എന്നിവർ നേതൃത്വം നൽകി. യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും ജലീഷ് കാളികാവ് നന്ദിയും പറഞ്ഞു.