/sathyam/media/media_files/2025/09/16/edavanna-2025-09-16-23-07-18.jpg)
മക്ക / എടവണ്ണപ്പാറ: മക്ക കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ബൈതു റഹ്‌മ പദ്ധ്വതി അർഹരായവർക്ക് ആശ്വാസം പകർന്ന് പുരോഗമിക്കുന്നു. നിർമാണത്തിലുള്ള 16-ാമത്തെ വീടിന്റെ തറക്കല്ലിടൽ കർമം സയ്യിദ് മാനുതങ്ങൾ വെള്ളൂർ നിർവഹിച്ചു.
എടവണ്ണപ്പാറയിലെ ചീക്കോട് പഞ്ചായത്ത് പരിധിയിൽ പെടുന്ന ബൈത്തു റഹ്‌മ നിർധനനായ ഒരു പ്രവർത്തകന്റെ കുടുംബത്തിന് വേണ്ടി മസ്ജിദുൽ ഹറം ഏരിയ്യ കമ്മറ്റിയാണ് പണിയുന്നത്.
ചീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി. കെ സി ഗഫൂർ ഹാജി, മണ്ഡലം ലീഗ് സെക്രട്ടരി ഇമ്പിച്ചി മോതി മാസ്റ്റർ, ഓമാനൂർ അബ്ദുറഹ്മാൻ മൗലവി, മുഹമ്മദലി കൊളമ്പലം, വാർഡ് ലീഗ് സെക്രട്ടരി മുജീബ് മക്ക കെ എം സി സി ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, ഹറം കെ എം സി സി ചെയർമാൻ മാനുപ്പ, അഷ്റഫ്, സുബൈർ വെള്ളേരി, മൻസൂർ മോഴിക്കൽ, മുജീബ് നീറാട്, ഫിറോസ്, ഷുഐബ്, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.