പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചത് ഇടത് സർക്കാരുകൾ: എംബി ഫൈസൽ

പ്രവാസി വകുപ്പ് മുതൽ നോർക്ക, പ്രവാസി പെൻഷൻ, ലോക കേരള സഭ, പ്രവാസി ഇൻഷൂറൻസ് പദ്ധതിവരെയുള്ള നിരവധി പദ്ധതികളാണ് ഇടത് സർക്കാരുകൾ നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

New Update
keli malas area convension

റിയാദ്: പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചത് ഇടത് സർക്കാരുകളാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും, സിപിഐഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ എംബി ഫൈസൽ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദിയുടെ മലാസ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഉപജീവനത്തിനായി മാത്രം പ്രവാസം സ്വീകരിച്ചവരല്ല മലയാളികൾ, മറിച്ച് രാജ്യത്തിൻ്റെ മോചനത്തിനായി സമരം ചെയ്തതിൻ്റെ പേരിൽ ബ്രിട്ടീഷുകാർ നാടുകടത്തി പ്രവാസികളാക്കപ്പെട്ടവരും പ്രവാസ ലോകത്തിരുന്നും നാടിൻ്റെ മോചനത്തിനായി പ്രവർത്തിച്ചവരാണ്.

രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് ശേഷവും കേരളം ഇന്ന് കാണുന്ന രീതിയിലേക്ക് വളർത്തുന്നതിൽ പ്രവാസികളുടെ പങ്ക് വിസ്മരിക്കാൻ പറ്റാത്തതാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും നാടിനെ ചേർത്ത് പിടിക്കുന്നതിൽ പ്രവാസികൾ എന്നും മുന്നിൽ തന്നെയാണ്.

ആ പ്രവാസികൾക്ക് എന്നും കാവലാളായി നിന്നിട്ടുള്ളത് കേരളത്തിലെ ഇടത് സർക്കറുകളാണ്. പ്രവാസി വകുപ്പ് മുതൽ നോർക്ക, പ്രവാസി പെൻഷൻ, ലോക കേരള സഭ, പ്രവാസി ഇൻഷൂറൻസ് പദ്ധതിവരെയുള്ള നിരവധി പദ്ധതികളാണ് ഇടത് സർക്കാരുകൾ നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

keli malas area convension-2

കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആറാമത് മലാസ് ഏരിയാ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു.

പു.ക.സ സെക്രട്ടറിയും പ്രശസ്ത കവിയുമായ വിനോദ് വൈശാഖി എഴുതിയ സ്വാഗതഗാനത്തോടെ സമ്മേളനം ആരംഭിച്ചു. സംഘാടക സമിതിയുടെ വൈസ് ചെയർമാൻ അൻവർ താത്കാലിക അധ്യക്ഷനായി പ്രസിഡണ്ട് മുകുന്ദനെ ക്ഷണിച്ചു. സംഘാടകസമിതി കൺവീനറും, ഏരിയ ജോയിന്റ് സെക്രട്ടറിയുമായ സുജിത് വി എം സ്വാഗതം പറഞ്ഞു.

ഏരിയാ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സിംനേഷ് വയനാൻ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

പത്ത് യൂണിറ്റുകളിൽ നിന്നായി 161 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. നൗഫൽ ഉള്ളാട്ട്ചാലി, സിംനേഷ് വയനാൻ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സുരേന്ദ്രൻ കൂട്ടായി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
 
ഷമീം മേലേതിൽ, നിജിത് കുമാർ, കരീം പൈങ്ങാട്ടൂർ, അനിൽ,അഷറഫ് പൊന്നാനി, റിജോ എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.

സുജിത് വി എം (സെക്രട്ടറി), സമീർ അബ്ദുൽ അസീസ് (പ്രസിഡന്റ്), സിംനേഷ് വയനാൻ (ട്രഷറർ), അൻവർ സാദിഖ്, അബ്ദുൽ വദൂദ് (ജോയിന്റ് സെക്രട്ടറിമാർ), അഷ്‌റഫ് പൊന്നാനി, റെനീസ് കരുനാഗപ്പള്ളി (വൈസ് പ്രെസിഡന്റുമാർ), റഫീഖ് പി എൻ എം (ജോയിന്റ് ട്രഷറർ), മുകുന്ദൻ വടക്കേകണ്ടി, രതീഷ്, അജ്മൽ, രാഘേഷ്, റിജോ അറക്കൽ, ഉനൈസ് ഖാൻ, നൗഫൽ ഷാ, മുനവ്വർ അലി, നാരായണൻ, ഫൈസൽ കൊണ്ടോട്ടി, നൗഷാദ് ടിബി  എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തിരഞ്ഞെടുത്തു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം  പ്രദീപ് കൊട്ടാരത്തിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുജിത് വി എം ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

മുകുന്ദൻ, സമീർ, സജിത്ത്, ഇ കെ രാജീവൻ എന്നിവർ പ്രസീഡിയം, സുനിൽ കുമാർ, ജവാദ്, നൗഫൽ ഉള്ളാട്ട്ചാലി, സിംനേഷ് വയനാൻ സ്റ്റിയറിങ് കമ്മറ്റി, കരീം പൈങ്ങോട്ടൂർ, ഗിരീഷ് കുമാർ, അഷ്‌റഫ് പൊന്നാനി, അനിൽ എന്നിവർ പ്രമേയ കമ്മറ്റി, ഷമീം മേലേതിൽ, അബ്ദുൽ വദൂദ്, സുലൈമാൻ, ഡൈസൻ, മിനുട്സ് കമ്മിറ്റി, സുജിത് വി എം, രാഘേഷ്, ഗഫൂർ ക്രെഡൻഷ്യൽ കമ്മറ്റി, റഫീഖ് പി എൻ എം, പ്രശാന്ത്, അജ്മൽ  റിജോ അറക്കൽ രജിസ്ട്രേഷൻ കമ്മറ്റി, എന്നീ സബ് കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. പുതിയ ഏരിയ സെക്രട്ടറി സുജിത് വി എം സമ്മേളനത്തിന് നന്ദി പറഞ്ഞു.

Advertisment