/sathyam/media/media_files/2025/10/06/umra-2025-10-06-16-32-50.jpg)
ജിദ്ദ: ചില വിസകളിൽ സൗദിയിൽ എത്തിയവർക്ക് വിശുദ്ധ ഉംറ നിർവഹിക്കാൻ അനുവാദമില്ലെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ഉണ്ടായ പ്രചാരണത്തിൽ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ. സൗദിയിലേക്കുള്ള എല്ലാതരം പ്രവേശന വീസകള്‍ ഉള്ളവര്‍ക്കും ഉംറ തീര്‍ത്ഥാടനം നടത്താന്‍ അനുമതിയുണ്ടെന്ന് സൗദി അധികൃതര്‍.
അതേസമയം, രാജ്യത്തെത്തുന്ന വിദേശികളിൽ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 'നുസുക് ഉംറ' എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഈ പ്ലാറ്റ്ഫോമില്‍ പ്രവേശിച്ച് ആവശ്യമായ പാക്കേജ് തിരഞ്ഞെടുത്ത് ഉംറ പെര്‍മിറ്റ് വേഗത്തില്‍ നേടാനാകും.
ഈ ഡിജിറ്റല്‍ സംവിധാനം ഉംറയുടെ നടപടിക്രമങ്ങള്‍ ലളിതമാക്കുകയും, തീര്‍ത്ഥാടകര്‍ക്ക് യാത്ര ആസൂത്രണം ചെയ്യുന്ന നിമിഷം മുതല്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ മികച്ച അനുഭവം നല്‍കുകയും ചെയ്യും.
തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തിലും സമാധാനപരമായും അവരുടെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുക, നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നിവയാണ് ഈ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കാനും തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനുമുള്ള മന്ത്രാലയത്തിന്റെ നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
അതോടൊപ്പം, വ്യക്തിഗത, കുടുംബ സന്ദര്‍ശക വീസകള്‍, ഇ-ടൂറിസ്റ്റ് വീസകള്‍, ട്രാന്‍സിറ്റ് വീസകള്‍, വര്‍ക്ക് വീസകള്‍, മറ്റ് വീസകള്‍ എന്നിവയുള്‍പ്പെടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.