"മലയാളോത്സവം": മുഖ്യമന്ത്രി പിണറായി വിജയൻ 17 ന് ദമ്മാമിൽ, 18 ന് ജിദ്ദയിൽ, 19 ന് റിയാദിൽ

ഈ മാസം 17 ന് ദമ്മാം, 18 ന് ജിദ്ദ, 19 ന് റിയാദ് എന്നിവിടങ്ങളിലെ മലയാളത്തനിമ തുളുമ്പുന്ന മലയാളോത്സവങ്ങളിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യം ആവേശം  ജ്വലിപ്പിക്കും. 

New Update
pinarai vijayan saudi

ജിദ്ദ: മലയാള ഭാഷയെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാർ സംരംഭമായ മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടികളിൽ നായകനാകാൻ ത്രിദിന ദൗത്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ സൗദിയിൽ എത്തുന്നു. ഈ മാസം 17 ന് ദമ്മാം, 18 ന് ജിദ്ദ, 19 ന് റിയാദ് എന്നിവിടങ്ങളിലെ മലയാളത്തനിമ തുളുമ്പുന്ന മലയാളോത്സവങ്ങളിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യം ആവേശം  ജ്വലിപ്പിക്കും. 

Advertisment

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 18ന് ജിദ്ദയിൽ ഉദ്‌ഘാടനം ചെയ്യുന്ന മലയാളോത്സവം വമ്പിച്ച വിജയമാക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ വിവരിച്ചു.  

ഇതിനായി ജിദ്ദയിൽ വിപുലമായ സംഘാടക സമിതി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഒക്ടോബര്‍ 8 ബുധനാഴ്ച  വൈകീട്ട് 8 മണിക്ക് തൗബ സ്ട്രീറ്റിലെ ബി എം ആര്‍ ഹോട്ടലില്‍ ചേരുന്ന മലയാളോത്സവം സംഘാടക സമിതി യോഗത്തിലേക്ക് പൊതുസമൂഹത്തെ സംഘാടകർ ക്ഷണിച്ചു.

2023 ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സൗദിയിൽ വെച്ച് ലോക കേരളസഭയുടെ മേഖലാ സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു.

18 ന് അരങ്ങേറുന്ന മലയാള മിഷൻ മലയാളോത്സവത്തിൽ മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍, മറ്റു മന്ത്രിമാര്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

saudi arabia jeddah news pinarai vijayan damam saudi riyadh news
Advertisment