ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് കലാശക്കളികൾ ഇന്ന്;  ഫ്രീസ്റ്റൈൽ ഫുട്‍ബോളർ മുഹമ്മദ് റിസ്‌വാൻ താരമാകും

New Update
muhammad reswan

ജിദ്ദ: കെ എം സി സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റിലെ മൂന്ന് ഫൈനൽ മത്സരങ്ങളും ഇന്ന് (വെള്ളി, 10 ഒക്ടോബർ). ജില്ലാതല ചാമ്പ്യൻഷിപ്പിൽ പാലക്കാട് കെ എം സി സി, കണ്ണൂർ കെ എം സി സി യെ ഫൈനലിൽ നേരിടും.  

Advertisment

ക്ലബ്ബ് ചാമ്പ്യൻ ഷിപ്പിൽ ബിറ്റ് ബോൾട്ട്, കംഫർട്ട് ട്രാവൽസ് റീമിനെ  എന്നിവർ തമ്മിലാണ് ഫൈനൽ.  ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജെ എസ് സി അക്കാദമി, സോക്കർ എന്നിവർ ഏറ്റുമുട്ടും.

ഫ്രീസ്റ്റൈൽ ഫുട്ബോളിൽ അനായാസ പ്രകടനങ്ങൾ നടത്തുകയും, ലോകത്ത് ഏറ്റവും കൂടുതൽ കണ്ട  ഇൻസ്റ്റാഗ്രാം റീലിന്റെ റെക്കോർഡിനുടമകൂടിയായ മുഹമ്മദ് റിസ്‌വാൻ  ഫ്രീസ്റ്റൈൽ  @riswan_freestyle ഫൈനൽ  ദിന പരിപാടികളിൽ പങ്കെടുക്കും.  കളിക്കാരനായി ഗ്രൗണ്ടിൽ  ഇറങ്ങില്ലെങ്കിലും  സ്റ്റേഡിയത്തിൽ  താരമാവുക മുഹമ്മദ് റിസ്‌വാൻ  ആയിരിക്കും. 

ജിദ്ദയിലെത്തിയ മുഹമ്മദ് റിസ്‌വാനെ  വിമാനത്താവളത്തിൽ കെ എം സി സി പ്രവർത്തകർ ഊഷ്മളമായി എതിരേറ്റു. 

ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ, വെകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന സമാപന മത്സരങ്ങളിൽ ആദ്യ മത്സരം   ജൂനിയർ വിഭാഗം ടീമുകൾ തമ്മിലുള്ളതായിരിക്കും.

Advertisment