"തിരുവസന്തം 1500": സൗദി നാഷണലിൽ സമ്മാനാർഹരായവരെ ആദരിച്ചു

New Update
thiruvasantham 1500

മക്ക: ഹാദിയ വുമൺസ് അക്കാദമിയുടെ സഹകരണത്തോടെ വനിതകൾക്ക് വേണ്ടി പ്രത്യേകമായി ഐ സി എഫ് ഇന്റർനാഷണൽ "തിരുവസന്തം 1500" സംഘടിപ്പിച്ചു. ജി സി സിയിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വനിതാ മത്സരാർഥികൾ മാറ്റുരച്ച പരിപാടി മത്സര ബോധം കൊണ്ടും ആശയം കൊണ്ടും ആവേശം നിലനിർത്തി.

Advertisment

thiruvasantham 1500-3

മത്സരത്തിൽ സൗദി നാഷണൽ തലത്തിലുള്ള ഒന്നാം സ്ഥാനം നേടിയ വെസ്റ്റ് ചാപ്റ്ററിലെ വിജയികളെ ആദരിക്കുന്നതിനുള്ള പ്രത്യേക പരിപാടിയും അരങ്ങേറി. ഒന്നാം സ്ഥാനം നേടിയ ആഷിമ നസ്രിൻ മുഷ്താഖ് (മക്ക), രണ്ടാം സ്ഥാനം നേടിയ മുഫീദ ജിബിൻ (ജിദ്ദ), ഹസ്ന റഷീദ് (മക്ക),  മൂന്നാം സ്ഥാനം നേടിയ ഹാസിന ഹലീൽ (റഅബഹ), റഊഫ നാസ്വിർ (ജിദ്ദ), ഇർഫാന ഷാ (ഖമീസ്) എന്നിവരെയാണ് ചാപ്റ്റർ ഘടകം ആദരിച്ചത്.

thiruvasantham 1500-2

ചടങ്ങിൽ ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, ഡെപ്യുട്ടി പ്രസിഡന്റ് അബ്ദുനാസ്വിർ അൻവരി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, അബൂബക്കർ കണ്ണൂർ, സുഹൈർ സംബന്ധിച്ചു.

Advertisment