കെഎംസിസി സെക്യൂരിറ്റി സ്കീം പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇതിനകം സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന സൗദി പ്രവാസികൾക്ക് കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് നൽകിയത് മൂന്നു ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ ലഭിക്കുന്ന മരണാനന്തര സഹായമായി സൗദി കെഎംസിസി സുരക്ഷ പദ്ധതിയിലൂടെ ലഭിക്കുന്നു.

New Update
makkah kmcc

മക്ക: സൗദി കെഎംസിസി സെക്യൂരിറ്റി സ്കീമിന്റെയും മക്ക കെഎംസിസി സെക്യൂരിറ്റി സ്കീമിന്റെയും പ്രചാരണ പ്രവർത്തനങ്ങൾ മക്കയിൽ ആരംഭിച്ചു. മക്ക കെഎംസിസി സെൻട്രൽ കമ്മറ്റി ഓഫീസിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സൗദി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ പ്രചാരണ യോഗം ഉത്ഘാടനം ചെയ്തു

Advertisment

ഡിസംബർ 15 വരെ മക്കയിലെ പ്രവാസികൾക്ക് ഈ രണ്ട് പദ്ധതിയിലും അംഗമാകാം. കഴിഞ്ഞ കാലങ്ങളിൽ സൗദിയിലെ പ്രവാസി മലയാളികളെ ചേർത്ത് പിടിച്ച ഏറ്റവും വലിയ സുരക്ഷ പദ്ധതിയാണ്‌ കെഎംസിസി അവതരിപ്പിക്കുന്നത്.   

ഇതിനകം സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന സൗദി പ്രവാസികൾക്ക് കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് നൽകിയത് മൂന്നു ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ ലഭിക്കുന്ന മരണാനന്തര സഹായമായി സൗദി കെഎംസിസി സുരക്ഷ പദ്ധതിയിലൂടെ ലഭിക്കുന്നു.

മക്ക കെഎംസിസി സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികൾക്ക് നാലു ലക്ഷം രൂപയും വിവിധ ചികിത്സ സഹായങ്ങളായി ആയിരകണക്കിന് രൂപയും ലഭിക്കുന്നു.

നാസർ കിൻസാറ, മുഹമ്മദ് മൗലവി, കുഞ്ഞാപ്പ പൂക്കോട്ടൂർ, എംസി നാസർ സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേ ടത്ത്, ഇസ്സുദ്ധീൻ ആലുക്കൽ, സമീർ കൊട്ടുകര എന്നിവർ പങ്കെടുത്തു. മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മലയിൽ നന്ദിയും പറഞ്ഞു.

Advertisment