/sathyam/media/media_files/2025/10/18/pjs-onam-2025-10-18-14-56-36.jpg)
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) വൈവിധ്യമായ കലാപരിപാടികളോടുകൂടി ഓണാഘോഷം സംഘടിപ്പിച്ചു. കായിക വിഭാഗം കൺവീനർ മനു പ്രസാദിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും, വനിതകൾക്കും, പുരുഷന്മാർക്കും പ്രത്യേകം കായിക മത്സരങ്ങൾ അരങ്ങേറി.
കൾച്ചറൽ കൺവീനർ വർഗീസ് ഡാനിയലിന്റെ നേതൃത്വത്തിൽ പിജെഎസ് അംഗങ്ങളും കുടുംബാംഗങ്ങളും, വനിതാ വിഭാഗവും ബാലജന സംഗമം കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
കലാ സാംസ്കാരിക ഇനങ്ങളായ പുലികളി, താലപ്പൊലി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി മാവേലി വരവേൽപ്പ് എന്നിവ അരങ്ങേറി. ഓണപ്പൂക്കളം ഒരുക്കുന്നതിൽ മനോജ് മാത്യു, ജോർജ്ജ് വർഗീസ്, വിലാസ് കുറുപ്പ്, അനിൽ ജോൺ, പ്രസാദ്, അബീഷ് സുശീല ജോസഫ്, ബീന അനിൽ കുമാർ ടീം മികച്ച നിലവാരം പുലർത്തി.
വർഗീസ് ഡാനിയലിന്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളിൽ പ്രമുഖ സ്ഥാനമുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തുകയുണ്ടായി.
പ്രസിഡന്റ് അയൂബ് ഖാൻ പന്തളത്തിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക യോഗം രക്ഷാധികാരി സന്തോഷ് നായർ ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യു തോമസ് ആശംസ പറഞ്ഞു.
ആമുഖ പ്രസംഗം നിർവഹിച്ച ആക്ടിവിറ്റി വൈസ് പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പുതിയതായി മെമ്പർ ഷിപ് കൈമാറിയ അംഗങ്ങളെ ചീഫ് ഏരിയ കോർഡിനേറ്റർ അലി തേക്കുതോട് പരിചയപ്പെടുത്തി.
പിജെഎസിന്റെ അഭ്യുദയകാംഷികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പിജെഎസ് ക്ലബ്ബിന്റെ മെമ്പർഷിപ് വിതരണോത്ഘാടനം പ്രസിഡന്റ് അയൂബ് ഖാൻ വേണുപിള്ളക്കും യമുന ടീച്ചറിനും ആദ്യ മെമ്പർഷിപ് നൽകി കൊണ്ട് നിർവഹിച്ചു. പിജെഎസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കൺവീനർ മനോജ് മാത്യു വിശദീകരിച്ചു.
പിജെഎസ് അംഗങ്ങൾക്കും കുടുംബങ്ങൾക്കും പുറമേ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങളിലെ പ്രമുഖരും, ജില്ലാ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
നവാസ് റാവുത്തർ, ജോസഫ് വർഗീസ്, രഞ്ജിത് മോഹൻ നായർ, ദിലീഫ് ഇസ്മായിൽ, ഷറഫുദ്ദിൻ, സിയാദ് അബ്ദുല്ല, അബ്ദുൽ മുനീർ, വനിതാ വിഭാഗം കൺവീനർ ദീപിക സന്തോഷ്, ജിയ അബീഷ്, ഷിബു ജോർജ്ജ്, എബി ജോർജ് തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു. ആരോൺ എബി, ബെനീറ്റ എന്നിവർ പരിപാടിയുടെ അവതാരകയായിരുന്നു.
ജോയിന്റ് സെക്രട്ടറി എബി കെ ചെറിയാൻ സ്വാഗതവും, ഖജാൻജി ജയൻ നായർ നന്ദിയും പറഞ്ഞു.