/sathyam/media/media_files/2025/10/25/saudi-malayalee-literary-fest-2025-10-25-16-14-32.jpg)
ജിദ്ദ: സൗദി അറേബ്യയുടെ കിഴക്കൻ ആസ്ഥാനമായ ദമ്മാം ഒരു അതുല്യ മലയാള സംഭവത്തിന് സാക്ഷിയാവാൻ പോകുന്നു. സൗദിയുടെ ചരിത്രത്തില്‍ ഇതാദ്യമായി "മലയാളം ലിറ്റററി ഫെസ്റ്റ്" അരങ്ങേറുകയാണ് - ഈ മാസം 30, 31 തീയതികളിൽ.
സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന മലയാളം ഫെസ്റ്റ് "നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍" എന്ന മുഖവാക്യത്തോടെയായിരിക്കും മലയാളി പ്രവാസി സമൂഹത്തിന്റെ മനസ്സ് കവരുക.
സാഹിത്യ സംവാദങ്ങള്‍, ശില്‍പ്പശാലകള്‍, ചിത്രപ്രദര്‍ശനം, പുസ്തകപ്രകാശനം, തനതു നാടന്‍ കലാ പ്രകടനങ്ങള്‍, കവിയരങ്ങ് എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി വേദിയിലെത്തും.
സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന മലയാളം ഫെസ്റ്റിൽ വിഖ്യാത മലയാള എഴുത്തുകാരായ ഡോ. പോള്‍ സക്കറിയ, റഹ്‌മാന്‍ കിടങ്ങയം, അഖില്‍ പി ധര്‍മജന്‍, ആര്‍ രാജശ്രീ, ഷെമി, സജി മാര്‍ക്കോസ്, ജലീലിയോ എന്നിവർക്ക് പുറമേ തമിഴ് സാഹിത്യകാരൻ പെരുമാള്‍ മുരുകനും സംബന്ധിക്കും. ഇവര്‍ക്ക് പുറമെ സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും സേവനം അനുഷ്ഠിക്കുന്നവരും അനുഷ്ടിച്ചവരുമായ പ്രശസ്തരും പങ്കെടുക്കും.
എഴുത്തുകാരായ മുസാഫിര്‍, ജോസഫ് അതിരുങ്കല്‍, സബീന എം സാലി, പി എ എം ഹാരിസ്, മന്‍സൂര്‍ പള്ളൂര്‍, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂല്‍, സോഫിയ ഷാജഹാന്‍, വഹീദ് സമാന്‍, അരുവി മോങ്ങം, നിഖില സമീര്‍, സുബൈദ കോമ്പില്‍, സിമി സീതി, ഖമര്‍ ബാനു, ജേക്കബ് ഉതുപ്, ഷനീബ് അബൂബക്കര്‍, മുഷാല്‍ തഞ്ചേരി, അഡ്വ. ആര്‍ ഷഹിന, ലതിക അങ്ങേപാട്ട്, ഷബ്ന നജീബ്, സെയ്ദ് ഹമദാനി, ജയ് എന്‍ കെ, മാത്തുക്കുട്ടി പള്ളിപ്പാട്, സമദ് റഹ്‌മാന്‍ കുടലൂര്‍, ആതിര കൃഷ്ണന്‍ എന്നിവരുൾപ്പെടെ മലയാള സാഹിത്യ രംഗത്തുള്ള നല്‍പ്പതോളം പ്രമുഖർ നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങൾ കുറിക്കാനെത്തുകയെന്ന് സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍, പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍ ട്രഷറര്‍ ഫെബിന സമാന്‍ എന്നിവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us