"ഓറഞ്ച് സിഗ്നൽ വേഗം പോകാനുള്ളതല്ല; വേഗത കുറക്കാനുള്ളതാണ്": സൗദി ട്രാഫിക്

വേഗത കുറച്ച് സിഗ്നൽ മുറിച്ചുകടക്കുന്നത് ഇല്ലാതാക്കുകയെന്ന മുന്നറിയിപ്പാണ് ഓറഞ്ച് ലൈറ്റ് അതിന്റെ അർഥം ക്രോസ് ചെയ്യരുതെന്നുമാണെന്നും  സൗദി ട്രാഫിക് ആവർത്തിച്ചു.

New Update
saudi traffic

ജിദ്ദ:ട്രാഫിക് സിഗ്നലുകൾ പൂർണാർത്ഥത്തിൽ പാലിക്കുന്നതിന്റെ ഭാഗമായി ഓറഞ്ച് സിഗ്നൽ തെളിഞ്ഞാൽ അത് മുറിച്ചു കടകാത്തിരിക്കുകയാണ് വേണ്ടതെന്ന് സൗദി ജനറൽ ട്രാഫിക് വിഭാഗം ഡ്രൈവ് ചെയ്യുന്നവരെ ഓർമപ്പെടുത്തി.   

Advertisment

വേഗത കുറച്ച് സിഗ്നൽ മുറിച്ചുകടക്കുന്നത്  ഇല്ലാതാക്കുകയെന്ന മുന്നറിയിപ്പാണ് ഓറഞ്ച് ലൈറ്റ് അതിന്റെ അർഥം ക്രോസ് ചെയ്യരുതെന്നുമാണെന്നും  സൗദി ട്രാഫിക് ആവർത്തിച്ചു.

ട്രാഫിക് സിഗ്നലിലെ ഓറഞ്ച് ലൈറ്റ് മുന്നോട്ട് ഗമിക്കുന്നതിനും നിർത്തുന്നതിനും ഇടയിലുള്ള ഒരു പരിവർത്തന ഘട്ടത്തെയാണ്  സൂചിപ്പിക്കുന്നതെന്നും  സിഗ്നൽ ചുവപ്പായി മാറുന്നതിന് മുമ്പ് സുരക്ഷിതമായ ഒരു സ്റ്റോപ്പിന് വേണ്ടി തയ്യാറെടുക്കുകയെന്ന്  ഡ്രൈവർമാരെ അറിയിക്കുന്നതിനാണെന്നും സൗദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിശദീകരിച്ചു.

ഓറഞ്ച് സിഗ്നൽ അവഗണിക്കുന്നത് ഗതാഗത ലംഘനമാണെന്നതിനാൽ ശിക്ഷയ്ക്ക് വിധേയമാണെന്നും ഗതാഗത വകുപ്പ് ഊന്നിപ്പറഞ്ഞു.   ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ഗതാഗത ചട്ടങ്ങളിൽ അവബോധവും അവ പാലിക്കുന്നതിൽ നിഷ്കർഷതയും ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

Advertisment