റിയാദിലെ ഇലക്ട്രിക് വാഹന പ്രദർശനത്തിൽ തിളങ്ങി ചൈനീസ് ചെറി ഗ്രൂപ്പും റോക്സ് മോട്ടോഴ്സും

ഇ വി ഉല്പന്നങ്ങളിലെ നൂതന സാങ്കേതികവിദ്യകൾ അടങ്ങുന്ന ഏറ്റവും പുതിയ മോഡലുകൾ വാഹനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാരം, ഡ്രൈവിംഗ് റേഞ്ച് എന്നിവയിൽ ഗണ്യമായ നവീകരണങ്ങൾ കാഴ്ച്ച വെച്ചു.  

New Update
electric vehicle sisplay riyadh

ജിദ്ദ: റിയാദിൽ ഇയ്യിടെ അരങ്ങേറിയ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനത്തിൽ നിറഞ്ഞുനിന്ന നൂതന റേഞ്ച്-എക്സ്റ്റെൻഡഡ് ഇലക്ട്രിക് വെഹിക്കിൾ വാഹന പ്രേമികളുടെ ഹരമായി. അത്തരം സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന പുതിയ തലമുറ ഹൈബ്രിഡ് വാഹനങ്ങൾ സ്വന്തമാക്കാനുള്ള ആവേശം അനാവരണം ചെയ്യുന്നതായി വാഹന പ്രദർശനം.

Advertisment

റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഒക്ടോബര്‍ അവസാന വാരം അരങ്ങേറിയ "ഓട്ടോ ഷോ 2025"  ഇലക്ട്രിക് വാഹന ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി.

ഇ വി ഉല്പന്നങ്ങളിലെ നൂതന സാങ്കേതികവിദ്യകൾ അടങ്ങുന്ന ഏറ്റവും പുതിയ മോഡലുകൾ വാഹനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാരം, ഡ്രൈവിംഗ് റേഞ്ച് എന്നിവയിൽ ഗണ്യമായ നവീകരണങ്ങൾ കാഴ്ച്ച വെച്ചു.  


  ചെറി ഓട്ടോമൊബൈലിന്റെ രാജ്യാന്തര ബ്രാൻഡ് iCAUR, അവരുടെ തന്നെ  പുതിയ V27 റേഞ്ച് എക്സ്റ്റെൻഡഡ് ഇലക്ട്രിക് (REEV) എസ്‌യുവി മിഡിൽ ഈസ്റ്റിൽ ആദ്യമായി അവതരിപ്പിച്ച് പ്രദർശന വേദി കീഴടക്കി.


ചെറിയുടെ ഒരു ഉപ ബ്രാൻഡായ ഇക്കോർ ഈ വർഷത്തെ റിയാദ് ഇലക്ട്രിക് വാഹന പ്രദർശനത്തിലെ ഒരു പ്രധാന ഹൈലൈറ്റ് ആയിരുന്നു, അവർ ഏറ്റവും പുതിയ REEV പ്ലാറ്റ്‌ഫോമിലും ഇത് നിർമ്മിക്കുന്ന പുതിയ V27 മോഡലും പുറത്തിറക്കി. പരമ്പരാഗത എഞ്ചിനുകളെ അപേക്ഷിച്ച് കാർ 800 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉള്ളതാണെന്നും ഇന്ധന ഉപഭോഗം പകുതിയോളം കുറയ്ക്കുമെന്നതാണ്  ഇത്.

നവംബർ അവസാനത്തോടെ ഓൺലൈൻ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നും കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് കാറുകൾ റിസർവ് ചെചെയ്യാമെന്നും ഇക്കോർ അധികൃതർ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരിയിൽ V27 ഔദ്യോഗികമായി പുറത്തിറക്കും. ഇതിന് ശേഷമായിരിക്കും ഡെലിവറികൾ ഷെഡ്യൂൾ ചെയ്യുക.


അതിവേഗം വളരുന്ന മറ്റൊരു ചൈനീസ് വാഹന നിർമ്മാതാക്കളായ റോക്സ് മോട്ടോഴ്‌സ്, REEV സാങ്കേതികവിദ്യയുടെ വികസിപ്പിച്ച പതിപ്പ് ഉൾക്കൊള്ളുന്ന ഏറ്റവും പുതിയ ഹൈബ്രിഡ് മോഡലായ അഡാമസ് അനാച്ഛാദനം ചെയ്‌തു.  


രാജ്യത്ത് ആദ്യമായി REEV സാങ്കേതിക വിദ്യയുള്ള വാഹനം അവതരിപ്പിച്ചു എന്ന പ്രത്യേകത കൂടി റിയാദിലെ ഇ വി ഷോ 2025 നേടി. സൗദി റോഡ് കയ്യടക്കാനിരിക്കുന്ന പുതിയ മോഡൽ REEV വാഹനങ്ങൾ  പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്ന ഭംഗിയും കൂടുതൽ കാര്യക്ഷതയുമുള്ള ഗതാഗത അനുഭവങ്ങളായിരിക്കും.   

പരമ്പരാഗത ഇന്ധനത്തിന്റെ പ്രായോഗികതയും വൈദ്യുതോർജ്ജത്തിന്റെ കാര്യക്ഷമതയും ഈ സിസ്റ്റം സംയോജിപ്പിക്കുന്നുവെന്ന് റോക്സ് സൗദി സി ഇ ഒ അഹമ്മദ് അൽഒബൈദി വിശദീകരിച്ചു. “ഞങ്ങളുടെ REEV സാങ്കേതികവിദ്യ ഗ്യാസോലിൻ നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നു,” ഇന്ധനത്തിന്റെ ഒരു ഭാഗം ബാറ്ററി ചാർജ് ചെയ്യുന്ന ഒരു ജനറേറ്ററിന് ഊർജം പകരുന്നു. മറ്റൊരു ഭാഗം എക്സ്റ്റെൻഡറിലേക്ക് പോകുന്നു.  

ഇത് വൈദ്യുത ഉൽ‌പാദനം വർദ്ധിപ്പിക്കുകയും കാറിന് വൈദ്യുതി സപ്ലൈ ചെയ്യുകയും ചെയ്യുന്നു. ഇലക്ട്രിക്, ഗ്യാസ് സാങ്കേതികവിദ്യ സംയോജിച്ചുകൊണ്ടുള്ള ഈ ഹൈബ്രിഡ് രീതി സൗദി വിപണിക്ക് അനുയോജ്യമായ ഒരു  വേഗതയുടെ വഴിയാണ്": അദ്ദേഹം തുടർന്നു.


സൗദി അറേബ്യയ്ക്ക് REEV സാങ്കേതികവിദ്യ പൂർണ്ണമായും പുതിയതല്ലെങ്കിലും, റോക്‌സിന്റെ പതിപ്പ് മികച്ച ഊർജ്ജ പരിവർത്തന സംവിധാനങ്ങളും വേഗത്തിലുള്ള ചാർജിംഗ് കാര്യക്ഷമതയും അവതരിപ്പിക്കുന്നതിനാൽ ഹൃസ്വ - ദീർഘദൂര ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഡ്രൈവർമാർക്ക് നല്ല അനുഭവം നൽകും.


ഈ വർഷത്തെ ഇവി ഓട്ടോ ഷോയിൽ റോക്സ് മോട്ടോഴ്‌സിന്റെയും ഇക്കോറിന്റെയും പങ്കാളിത്തം ഹൈബ്രിഡ്, ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ആഗോള മാറ്റത്തിൽ സൗദി അറേബ്യയുടെ വർദ്ധിച്ച തോതിൽ പങ്കാളികളാവുന്നുവെന്ന് വ്യക്തമാക്കി.

സൗദി ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ചെയർമാൻ വലീദ്, മന്ത്രാലയ പ്രതിനിധികളോടൊപ്പം iCAUR സ്റ്റാൾ സന്ദർശിച്ചത്, രാജ്യത്ത് ഇലക്ട്രിക് സാങ്കേതികവിദ്യകളോടുള്ള സർക്കാരിന്റെ താൽപര്യവും പിന്തുണയും വ്യക്തമാക്കുന്നതായി.

EV ഓട്ടോ ഷോ റിയാദ് 2025, ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളെയും ഇൻഫ്രാസ്ട്രക്ചർ പങ്കാളികളെയും ഒരുമിച്ചുകൂട്ടിയ വേദിയായി മാറി.

Advertisment