"ഒരൊറ്റ  രാഷ്ട്രം": ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് റിയാദിൽ കൊടിയേറി

ഗെയിംസിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റും ഇസ്ലാമിക ലോകത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യവിസ്മയങ്ങളും കലാപരിപാടികളും പകിട്ടേകിയ ഉദ്‌ഘാടന ചടങ്ങ് വർണം വിതറിയ വെടിക്കെട്ടോടെയാണ് സമാപിച്ചത്.

New Update
riyadh games-2

ജിദ്ദ: സൗദി തലസ്ഥാനം വിശേഷപ്പെട്ടൊരു ഗെയിംസിന് ആതിഥേയത്വം വഹിച്ചു കൊണ്ടിരിക്കുമായാണ്. ആറാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് സൗദി തലസ്ഥാന നഗരത്തിൽ വെള്ളിയാഴ്ച കാലത്താണ് ആരംഭിച്ചത്. റിയാദിലെ അൽജനാദ്രിയ ആണ് ഗെയിംസിന്റെ വേദി. 

Advertisment

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ വെച്ച് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് ആരംഭിക്കുന്നതാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

"ഒരൊറ്റ രാഷ്ട്രം" എന്നതാണ് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിന്റെ സന്ദേശാത്മകമായ പ്രമേയം. സൗദി കായിക മന്ത്രിയും ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. 

ഗെയിംസിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റും ഇസ്ലാമിക ലോകത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യവിസ്മയങ്ങളും കലാപരിപാടികളും പകിട്ടേകിയ ഉദ്‌ഘാടന ചടങ്ങ് വർണം വിതറിയ വെടിക്കെട്ടോടെയാണ് സമാപിച്ചത്.

മുസ്ലിം രാജ്യങ്ങളുടെ ആഗോള വേദിയായ ഒ ഐ സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ) യിൽ പെടുന്ന 57 ഇസ്ലാമിക രാജ്യങ്ങളുടെ മൊത്തം 3,000 ത്തിലധികം കായികതാരങ്ങളാണ് മാറ്റുരക്കുന്നത്. 22 ലേറെ മത്സര ഇനങ്ങളുള്ള ഗെയിംസ് നവം. 21 നാണ് കൊടിയിറങ്ങുക.

riyadh games

ഈ ടൂര്‍ണമെന്റിന്റെ ആശയം രൂപം കൊണ്ടതും ഔദ്യോഗികമായി ആരംഭിച്ചതും സൗദി മണ്ണില്‍ നിന്നാണ്. 2005 ൽ മക്കയില്‍ അരങ്ങേറിയ പ്രഥമ ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിന് ശേഷം ഇറാൻ (2009), ഇന്തോനേഷ്യ (2013), അസർബൈജാൻ (2017), തുർക്കി (2021) എന്നിവിടങ്ങൾക്ക് ശേഷം ആറാം എഡിഷനിലൂടെയാണ് വീണ്ടും സൗദിയിൽ എത്തുന്നത്.

അതിനിടെ ഗെയിംസിൽ പങ്കെടുക്കുന്ന വിവിധ ഇസ്‌ലാമിക് രാജ്യങ്ങളുമായി കായികപ്രധാനമായ നിരവധി കരാറുകളിൽ സൗദി കായിക വകുപ്പ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ ഒപ്പിട്ടു.

ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ ഇറാൻ റസ്ലിംഗിൽ ഒരു സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. ഇറാനിയൻ താരം ഉസ്ബെക്കിസ്ഥാൻ എതിരാളിയെ പരാജയപ്പെടുത്തിയാണ് സ്വർണ്ണ മെഡൽ നേടിയത്.

Advertisment