/sathyam/media/media_files/2026/01/15/icf-2026-01-15-18-54-10.jpg)
ദമ്മാം: "മനുഷ്യരോടൊപ്പം" എന്ന പ്രമേയത്തോടെ കേരള മുസ്‌ലിംജമാഅത്ത് നടത്തിക്കൊണ്ടിരിക്കുന്ന കേരളയാത്രയോട് സമരസപ്പെട്ടുകൊണ്ട് 'പ്രവാസവും മനുഷ്യരോടൊപ്പം' എന്ന ശീർഷകത്തിൽ ഐസിഎഫ് ദമ്മാം റീജിയൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.
മനുഷ്യർക്കൊപ്പം നിൽക്കുക എന്നത് എക്കാലത്തും പ്രസക്തമായ മുദ്രാവാക്യമാണെന്നും സമൂഹത്തിലെ നിരാലംബരെയും അവശരെയും ചേർത്തു പിടിക്കലും എല്ലാ വിഭാഗം മനുഷ്യരുടെ ഒപ്പം നിൽക്കലും എല്ലാവരെയും ഒപ്പം നിറുത്തലും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സംഗമത്തിൽ സംസാരിച്ചവർ വിവരിച്ചു.
ഇക്കാര്യത്തിൽ സമസ്ത യുടെയും കേരളമുസ്‌ലിം ജമാഅത്തിന്റെയും മാതൃകയാണ് ഐസിഎഫ് പിന്തുടരുന്നത്. മനുഷ്യരോടൊപ്പം നിൽക്കുക എന്ന ആശയത്തിൽ ഊന്നിയാണ് ഓരോ പ്രവാസിയും പ്രവാസം തിരഞ്ഞെടുക്കുന്നത് എന്നും സംഗമം അഭിപ്രായപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2026/01/15/icf-2-2026-01-15-18-54-24.jpg)
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രയ്ക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ദമ്മാം ഹോളിഡേയ്സ് ഹോട്ടലിൽ നടന്ന പരിപാടി ഐസിഎഫ് റീജിയൻ തസ്‌ക്കിയ സെക്രട്ടറി റാഷിദ് കോഴിക്കോട് ഉദ്ഘാടനം നിർവഹിച്ചു. റീജിയൻ ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല പ്രമേയ പ്രഭാഷണം നടത്തി. റീജിയൻ പ്രസിഡന്റ് അഹ്‌മദ് നിസാമി ആദ്ധ്യക്ഷ്യം വഹിച്ചു.
പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഐസിഎഫ് ആവിഷ്കരിച്ച 'ഫിറ്റ്4' വ്യായാമ പരിശീലനം സമ്മേളനത്തിൽ വെച്ച് വെസ്റ്റ് ഡിവിഷൻ സെക്രട്ടറി ഉമർ പട്ടുവം ഉദ്‌ഘാടനം ചെയ്തു.
ഐസിഎഫ് സെക്രട്ടറി സലീം പാലച്ചിറ, ചാപ്റ്റർ നേതാക്കളായ അൻവർ കളറോട്, അബ്ദുൽ നാസർ മസ്താൻമുക്ക്, മുഹമ്മദ്‌റഫീഖ് ചെമ്പോത്തറ എന്നിവർ പ്രസംഗിച്ചു.
തസ്‌ക്കിയ സെക്രട്ടറി അബ്ദുൽ മജീദ് ചങ്ങനാശ്ശേരി സ്വാഗതവും വെൽഫയർ സെക്രട്ടറി അഹ്മദ് തോട്ടട നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us