വൈവിധ്യമാർന്ന കലാവിരുന്നും കലാപ്രതിഭകൾക്ക് ആദരവുമായ് ഇശൽ കലാവേദി കുടുംബ സംഗമം ജിദ്ദ ഹറാസാത്തിൽ സംഘടിപ്പിച്ചു

author-image
സൌദി ഡെസ്ക്
New Update
ishal kalavedi

ജിദ്ദ: വൈവിധ്യമാർന്ന കലാപരിപാടികൾ അണിനിരത്തി കലാപ്രതിഭകളെ ആദരിച്ചുകൊണ്ട് ഇശൽ കലാവേദി കുടുംബ സംഗമം ജിദ്ദ ഹറാസാത്തിൽ ആവേശപൂർവം സംഘടിപ്പിച്ചു.

Advertisment

ജിദ്ദയിൽ അരങ്ങേറിയ ചായൽ ട്രഡീഷണൽ ഒപ്പന മത്സരത്തിൽ പങ്കെടുത്ത കലാകാരികൾ, സിഫ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന ദിനത്തിൽ മാർച്ച് പാസ്റ്റിൽ ഇശൽ കലാവേദിക്കായി മനോഹരമായ പ്ലോട്ട് അണിയിച്ചൊരുക്കിയവർ, ജിജിഐ ഇന്ത്യൻ എംബസി സ്കൂളിൽ നടന്ന സൗദി-ഇന്ത്യൻ ഫെസ്റ്റിവലിൽ കോൽക്കളിയും ഒപ്പനയും അവതരിപ്പിച്ച ഇശൽ കലാവേദിയുടെ കലാകാരി-കലാകാരന്മാർ എന്നിവരെ കുടുംബ സംഗമ വേദിയിൽ ആദരിച്ചു.

ishal kalavedi-2

ഇശൽ കലാവേദി പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ചെയർമാൻ ശിഹാബ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

നൃത്തച്ചുവടുകൾ കൊണ്ടും ഗാനാവിഷ്കാരങ്ങൾ കൊണ്ടും വേദികളെ കയ്യിലെടുക്കുന്ന അനുഗ്രഹീത ഗായകൻ ഷെഫ് ഷാൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ചടങ്ങിൽ അബ്ദുല്ല മുക്കണ്ണി, സലാഹു സിദ്ധാൽ, ഹസ്സൻ യമഹ, എൻ കംഫർട്ട് പ്രതിനിധികളായ ആലിക്ക, മുഹ്സിൻ, ഇശൽ കലാവേദി വനിതാ പ്രസിഡണ്ട് ഹസീന അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ishal kalavedi-4

ജനറൽ സെക്രട്ടറി ഷാജഹാൻ ഗൂഡല്ലൂർ സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും രേഖപ്പെടുത്തി.

ഇശൽ കലാവേദിയുടെ കലാകാരി–കലാകാരന്മാർ അണിനിരന്ന ഒപ്പന, ഡാൻസുകൾ, സ്കിറ്റുകൾ തുടങ്ങിയ കലാപരിപാടികൾ സദസ്സിനെ ആവേശത്തിലാഴ്ത്തി.

ഗാനമേളയിൽ മുഹമ്മദ് കുട്ടി അരിമ്പ്ര, സലാഹു വാളക്കുട, റാഫി എറണാകുളം, നസീർ പരിയാപുരം, മൻസൂർ നിലമ്പൂർ, ഹസീന അഷ്റഫ്, ബാപ്പുട്ടി, അഷ്റഫ് ചെറുകോട്, മുസ്തഫ കണ്ണമംഗലം, റഫീഖ് കാടേരി, സാബിറ റഫീഖ്, സെബീന റാഫി, ലംന, ഫെമി ബാപ്പുട്ടി, അഫ്രാ സബീൻ റാഫി, ഷമീന എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ഇശൽ കലാവേദിക്ക് നൽകിയ പിന്തുണയ്ക്ക് എൻ കംഫർട്ടിന് നൽകുന്ന ഉപഹാരം പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂരും, മുഖ്യാതിഥി ഷെഫ് ഷാനുള്ള ഉപഹാരം ജനറൽ സെക്രട്ടറി ഷാജഹാൻ ഗൂഡല്ലൂരും കൈമാറി.

ishal kalavedi-3

വിവിധ പരിപാടികളിൽ ഇശലിനെ പ്രതിനിധീകരിച്ച കലാകാരി-കലാകാരന്മാർക്കുള്ള ഉപഹാരങ്ങൾ സലാഹു സിന്താൽ, മുസ്തഫ കോഴിശ്ശേരി, സിദ്ദീഖ് ഒളവട്ടൂർ, ആലുങ്ങൽ മുഹമ്മദ്, റഹ്മത്ത് മുഹമ്മദ് ആലുങ്ങൽ, റഫീഖ് എം.കെ. റഷീദ്, ഷംസു, ഷാഫി പവർ ഹൗസ്, സാഗർ, സാബിറ സാഗർ, ഷെറീന റഷീദ് എന്നിവർ വിതരണം ചെയ്തു.

പരിപാടികൾക്ക് ഗഫൂർ കുന്നപ്പള്ളി, സാബിർ വളാഞ്ചേരി, ജാഫർ ബായ്, ഗഫൂർ ബായ്, ഇ. ഇസ്മായീൽ ബായ്, ഫായിസ ഗഫൂർ, സബീന ടീച്ചർ, സോഫിയ സലാഹു എന്നിവർ നേതൃത്വം നൽകി.

സലാഹു വാളക്കുട അവതാരകനായിരുന്ന പരിപാടിയിൽ നസീർ പരിയാപുരം നയിച്ച ഇശൽ കലാവേദിയുടെ മുട്ടിപ്പാട്ടും കുടുംബ സംഗമത്തെ സംഗീതസാന്ദ്രമാക്കി.

Advertisment