ഇറാൻ - സൗദി ടെലിഫോൺ സംഭാഷണം: തങ്ങളുടെ മണ്ണും വാനവും സൈനിക നടപടികൾക്ക് വേണ്ടി അനുവദിക്കില്ലെന്ന് മുഹമ്മദ് ബിൻ സൽമാൻ

ഇറാനെതിരായ ഏതെങ്കിലും സൈനിക നടപടിക്കോ ഏതെങ്കിലും കക്ഷിയുടെ ഭാഗത്തു നിന്നുള്ള ആക്രമണത്തിനോ രാജ്യത്തിന്റെ പ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഇറാൻ പ്രസിഡന്റിനെ  അറിയിച്ചു.  

New Update
Muhammad bin salman Masoud Pezeshkian

ജിദ്ദ: ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന സൗദി അറേബ്യയുടെ നിലപാട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവർത്തിച്ചു. ടെലിഫോണിൽ ബന്ധപ്പെട്ട ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ആശയ കൈമാറ്റം നടത്തുകയായിരുന്നു സൗദി കിരീടാവകാശി. 

Advertisment

ഇറാനെതിരായ ഏതെങ്കിലും സൈനിക നടപടിക്കോ ഏതെങ്കിലും കക്ഷിയുടെ ഭാഗത്തു നിന്നുള്ള ആക്രമണത്തിനോ രാജ്യത്തിന്റെ പ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഇറാൻ പ്രസിഡന്റിനെ  അറിയിച്ചു.  

തർക്കങ്ങൾ തീർക്കേണ്ടത് സംവാദത്തിലൂടെയായിരിക്കണമെന്നും സൗദി കിരീടാവകാശി ഊന്നിപ്പറഞ്ഞു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമാക്കി തർക്കങ്ങൾ  സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്നും  അതിനായുള്ള ഏതൊരു ശ്രമത്തിനും സൗദിയുടെ  പിന്തുണ അദ്ദേഹം ആവർത്തിച്ചു.

ഇറാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, അതുമായി ബന്ധപ്പെട്ട് കൈകൊണ്ട നടപടികൾ എന്നിവ ഇറാൻ പ്രസിഡണ്ട്  വിശദീകരിച്ചു. ആണവ വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടെയുള്ള ആനുകാലിക വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമാധികാരത്തെയും പ്രദേശിക ഭദ്രതയേയും  ബഹുമാനിക്കുന്നതിൽ സൗദി അറേബ്യ പുലർത്തുന്ന ഉറച്ച നിലപാടിന് ഇറാൻ പ്രസിഡന്റ് നന്ദി അറിയിച്ചു.   മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സൗദി കിരീടാവകാശിയുടെ ശ്രമങ്ങളെയും ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Advertisment