റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ വി.പിക്കും, ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫസീല മുള്ളൂർക്കരക്കും ഒലയ്യ - മലാസ് രക്ഷാധികാരി സമിതികൾ സംയുക്തമായി മലാസിലെ അൽ മാസ് റെസ്റ്റോറന്റിൽ വെച്ച് യാത്രയയപ്പ് നൽകി.
കഴിഞ്ഞ 25 വർഷത്തിലധികം റിയാദിലെ അൽ ഷായ ഇന്റർനാഷണൽ ട്രേഡിങ്ങ് കമ്പനിയിൽ ഫിനാൻസ് അഡ്മിൻ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന ഉമ്മർ വി.പി മലപ്പുറം തിരുനാവായ സ്വദേശിയാണ്. 2007 മുതൽ കേളി അംഗമായ ഉമ്മർ കേളിയുടെ മലാസ് രക്ഷാധികാരി കമ്മിറ്റി കൺവീനർ ആയും, കേളി മലാസ് ഏരിയ കമ്മിറ്റി അംഗമായും ഈ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.
റിയാദിലെ അബ്ദുൽ അസീസ് ഇന്റർനാഷണൽ സ്കൂളിൽ കഴിഞ്ഞ പതിനാറ് വർഷക്കാലം അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയായിരുന്ന ഫസീല മുള്ളൂർക്കര, തൃശൂർ മുള്ളൂർക്കര സ്വദേശിയും, കേളി കേന്ദ്ര കമ്മിറ്റി അംഗവും, കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനറുമായ നസീർ മുള്ളൂർക്കരയുടെ ജീവിത പങ്കാളിയാണ്. കേളി കുടുംബവേദി മലാസ് യൂണിറ്റ് സെക്രട്ടറി, കേളി കുടുബവേദി ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഫസീല നിലവിൽ ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗമാണ്.
യാത്രയയപ്പ് ചടങ്ങിൽ ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് സ്വാഗതം പറഞ്ഞു. മലാസ് രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനിൽ കുമാർ അധ്യക്ഷനായി. കേളി മുഖ്യ രക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, മലാസ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട്ചാലി, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശ്ശി, ട്രഷറർ സിംനേഷ്, മലാസ് - ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മലാസ് ഏരിയ കമ്മിറ്റി അംഗങ്ങൾ തടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യാത്ര പോവുന്നവർക്കുള്ള ഉപഹാരങ്ങൾ മലാസ് - ഒലയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർമാർ, ഏരിയ സെക്രട്ടറി, യൂണിറ്റ് സെക്രട്ടറി എന്നിവർ കൈമാറി. ഉമ്മറും , ഫസീലയും യാത്രയയപ്പ് യോഗത്തിന് നന്ദി പറഞ്ഞു.