New Update
/sathyam/media/media_files/byhrWc3o3acA8UCF0bqL.jpg)
ജിദ്ദ: ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റിയുടെ മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്തു. മുൻ ജില്ലാ കമ്മറ്റി പ്രസിഡസ്ന്റും സീനിയർ നേതാവുമായ മുസ്തഫ (തുറക്കൽ) തൃത്താല ഷാജു മോൻ അബ്ദുൽ വഹാബിന് മെമ്പർ ഷിപ്പ് കാർഡ് കൈമാറി ഉത്ഘാടനം നിർവഹിച്ചു.
Advertisment
മറ്റു മെമ്പർമാരായ ജിദ്ദേശ് എറകുന്നത്ത്, മുജീബ് തൃത്താല, മുജീബ് മൂത്തേടത്, ഷാനവാസ് ഓലവക്കോട്, രവികുമാർ പാലക്കാട്, ആസിഫ്ഖാൻ പട്ടാമ്പി, റഫീഖ് മണ്ണാർക്കാട്, ശിഹാബ് കറുകപുത്തൂർ എന്നിവർ പങ്കെടുത്തു.
കെപിസിസി നിർദേശ പ്രകാരം ആദ്യഘട്ടത്തിൽ നടന്ന മെമ്പർഷിപ്പ് കാമ്പയിനിൽ ജില്ലയിൽ നിന്നും എൺപത് മെമ്പർമാരെ ചേർത്തിയ കാർഡുകളാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടം മെമ്പർഷിപ്പ് കാമ്പയിൻ ഇതിനോടകം തുടക്കം കുറിക്കുകയും ചെയ്തു.