Advertisment

റിയാദിൽ ചതുർദിന 'സൗദി ഫിലിം കോൺഫെക്സ് '; ഞായറാഴ്ച കൊടിയേറും

New Update
saudi film conflex

ജിദ്ദ: ആധുനിക സൗദിയിൽ ആദ്യമായി അരങ്ങേറുന്ന വിപുലമായ സിനിമാ സംഭവം, "സൗദി ഫിലിം കോൺഫെക്സ്"  സൗദി തലസ്ഥാന നഗരത്തിലെ വിനോദം തുടി കൊട്ടുന്ന ബോളിവാഡ്  സിറ്റിയിൽ കൊടിയേറും. ഒക്ടോബർ ഒന്ന് മുതൽ നാല് വരെ നിൽക്കുന്ന സൗദി ഫിലിം ഫോറം സൗദിയുടെ പ്രതിഛായ  ആഹ്ളാദം പകരുന്ന മറ്റൊന്നാക്കി മാറ്റുമെന്നാണ് വിലയിരുത്തൽ. സിനിമാരംഗത്തെ 100 പ്രഗല്ഭരും 50 പ്രഭാഷകരും പരിപാടിയിൽ പങ്കെടുക്കും.  

Advertisment

സൗദി അറേബ്യയിലെ  സിനിമാ വ്യവസായത്തിന്റെ നിലവിലെ അവസ്ഥയും ഭാവിയും അവലോകനം ചെയ്യുന്ന സിനിമാ മേഖലയിൽ  രാജ്യാന്തര പ്രശസ്തരായ സംവിധായകർ, നിക്ഷേപകർ, മാധ്യമ പ്രതിനിധികളുടെ സാന്നിധ്യത്തിലും പങ്കാളിത്തത്തിലും അരങ്ങേറുന്ന വർക്ക് ഷോപ്പുകൾ സൗദിയിലെ സിനിമാ പ്രവർത്തകർക്ക്  അഭിനിവേശം പകരും. ഇൻസ്പിരേഷൻ, ഇന്നൊവേഷൻ, ഇൻററാക്ടിവ് ആക്ടിവിറ്റീസ്, എക്സ്പീരിയൻസ്, ബിസിനസ്, ഡെസ്റ്റിനേഷൻ എക്സിബിഷൻ എന്നീ വിഭാഗങ്ങളിലായി വിന്യസിക്കുന്നതാണ് സൗദി ഫിലിം കോൺഫെക്സിലെ പരിപാടികൾ.

saudi film conflex-2

ജനങ്ങളുടെ സാമൂഹ്യ, സാംസ്കാരിക ജീവിതത്തിൽ വരുന്ന മാറ്റം, മികച്ച തൊഴിലവസരങ്ങൾ, രാജ്യത്തിന് ഗുണകരമാകുന്ന സുസ്ഥിരവും നവീകരിച്ചതുമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള നിക്ഷേപ അവസരങ്ങൾ തുടങ്ങിയവ സിനിമാ മേഖലയുടെ വളർച്ച നാട്ടിന് ഉണ്ടാക്കിക്കൊടുക്കും. സൗദി സിനിമാ കോൺഫെക്സിലൂടെ സിനിമാ രംഗത്തെ രാജ്യാന്തര അനുഭവങ്ങൾ കൈമാറ്റം ചെയ്യാനും സൗദി സമ്പദ്‍വ്യവസ്ഥയിലെ ഒരു പ്രധാന ഘടകമായി സിനിമ വ്യവസായത്തെ മാറുകയും ചെയ്യുമെന്ന് സംഘാടകരായ സൗദി ഫിലിം അതോറിറ്റി മേധാവി എഞ്ചി. അബ്ദുല്ല അൽഅയ്യാഫ് പ്രത്യാശ പ്രകടിപ്പിച്ചു.

സൗദി സിനിമാവ്യവസായത്തിൽ പുതിയ സാങ്കേതിക വിദ്യകളും സർഗ്ഗവൈഭവങ്ങളും പുത്തനവേഷത്തോടെ അരങ്ങേറുന്നതിന് നിമിത്തമായേക്കാവുന്ന സൗദി സിനിമാ കോൺഫെക്സ് സൗദി ചലച്ചിത്ര വ്യവസായ വികസനത്തിൽ നാഴികക്കല്ലായി മാറുമെന്നും അൽഅയ്യാഫ് തുടർന്നു.

Advertisment