കേളി ഉമ്മുൽഹമാം ഏരിയ ഓണം ആഘോഷിച്ചു

New Update
keli riyadh charity

റിയാദ്: കേളി കലാസാംസ്കാരിക വേദി  ഉമ്മുൽഹമാം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം "ഓണവില്ല് 2023" വിപുലമായി ആഘോഷിച്ചു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഘോഷത്തിൽ കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisment

ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഏരിയ സാംസ്കാരിക കമ്മിറ്റി അംഗം ഷിഹാബുദീൻ കുഞ്ചീസ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങൾക്കെല്ലാം പുതിയ വ്യാഖ്യാനങ്ങൾ നൽകി അവയുടെ അന്ത:സത്ത നിർലജ്ജം മാറ്റിപ്രതിഷ്ഠിക്കുന്ന ഇക്കാലത്ത് അയിത്തമോ വിഭാഗീയതയോ ഒന്നുമില്ലാതെ എല്ലാവരും തുല്യരാണെന്ന സമത്വസുന്ദരമായ ജീവിതത്തെ കുറിച്ചുള്ള ചിന്തകളാണ് ഓണാഘോഷങ്ങളിൽ പങ്കുവയ്ക്കപ്പെടേണ്ടതെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഷിഹാബുദീൻ കുഞ്ചീസ് പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ ജയരാജിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ ഉമ്മുൽ ഹമാം ഏരിയ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ, കേന്ദ്ര കമ്മിറ്റി അംഗവും ചില്ല കോർഡിനേറ്ററുമായ സുരേഷ് ലാൽ, കേന്ദ്ര കമ്മിറ്റി അംഗവും സൈബർ വിങ് ചെയർമാനുമായ സതീഷ് കുമാർ വളവിൽ, ഏരിയ രക്ഷധികാരി സെക്രട്ടറി പി. പി ഷാജു, ഏരിയ രക്ഷധികാരി അംഗങ്ങൾ ചന്ദ്രചൂഢൻ, സുരേഷ്. പി , അബ്ദുൽ കരീം, എന്നിവർ ആശംസകൾ നേർന്നും സംസാരിച്ചു. കലാ പരിപാടികൾക് ഗീത ജയരാജ്, വിപീഷ് രാജൻ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ അബ്ദുൽ കലാം നന്ദി പറഞ്ഞു.

Advertisment