/sathyam/media/media_files/kCFxKkRQvdGObBN559Ia.jpg)
ജിദ്ദ: മിഡിൽ ഈസ്റ്റിലെ ഇസ്രായേൽ - ഫലസ്തീൻ പോരാട്ടം രൂക്ഷമാവുന്നു. തിങ്കളാഴ്ച ഇസ്രായിൽ തലസ്ഥാനത്തേക്കും വിശിഷ്ട നഗരമായ ജറൂസലേമിലേക്കും മിസൈൽ ആക്രമണം നടത്തിയതായി ഫലസ്തീൻ വിമോചന സായുധ പ്രസ്ഥാനമായ ഹമാസ് അറിയിച്ചു.
ശനിയാഴ്ച ഹമാസ് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത കടന്നാക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ കെട്ടിടങ്ങൾ വ്യാപകമായി ബോംബിട്ട് തകർത്തിരുന്നു. ഇതിന് മറുപടിയാണ് തിങ്കളാഴ്ചയിൽ ആക്രമണമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ധീൻ അൽഖസ്സാം ബ്രിഗേഡ്സ് വിശദീകരിച്ചു.
ജറുസലേമിലും ഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ദിവസങ്ങളോളമായി ഇസ്രായേൽ കുടിയേറ്റക്കാർ സൈന്യത്തിന്റെ പിന്തുണയോടെ ഫലസ്തീനികൾക്കും മസ്ജിദ് അൽഅഖ്‌സായ്ക്കും നേരെ നടത്തി വന്ന അതിക്രമങ്ങൾക്ക് മറുപടിയായി ഇസ്രയേലിനെ ആരും പ്രതീക്ഷിക്കാത്ത സമയത്തും തരത്തിലും ഹമാസ് ആഞ്ഞടിക്കുകയായിരുന്നു.
ഞെട്ടിത്തരിച്ചു ഇസ്രായേൽ പിന്നീട് സാധാരണക്കാരുടെ കേന്ദ്രങ്ങൾ ബോംബിട്ട് തകക്കുകയായിരുന്നു. ഇരു പക്ഷവും നടത്തിയ ആക്രമങ്ങളിൽ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 700 ലധികം ഇസ്രായേലികലും ഉൾപ്പെടുന്നു.
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയിലും വെസ്റ്റ് ബാങ്കിലും 500 ലധികം ആളുകൾ കൊല്ലപ്പെട്ട സൈനിക നടപടിയിലൂടെ ഇസ്രായേൽ പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us