/sathyam/media/media_files/jwKpwDhLDRtVFhRLe4iL.jpg)
ജിദ്ദ: ഇറാൻ, ഇറാഖ് വിദേശകാര്യ മന്ത്രിമാർ ഇസ്രയേലിൽ നിന്ന് നിരന്തരമായ ആക്രമണങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) അടിയന്തരമായി സമ്മേളിക്കണമെന്ന് അംഗരാജ്യങ്ങളായ ഇറാൻ, ഇറാഖ് എന്നിവർ ആവശ്യപ്പെട്ടു.
ഞായറാഴ്ച വൈകിട്ട് നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ, ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ല അൽലഹിയാൻ ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈൻ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. ഫലസ്തീനിലെയും അവിടുത്തെ അൽഅഖ്‌സ മസ്ജിദിലെയും സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിന് അടിയന്തര യോഗം വിളിക്കാൻ ഒഐസിയോട് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലുടനീളം നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും വീക്ഷണങ്ങൾ കൈമാറി.
ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ നൽകുന്നതിനായി മുസ്ലീം രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും യോജിപ്പും അനിവാര്യമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിനും അധിനിവേശത്തിനും എതിരെ നിലകൊള്ളാനുള്ള ഫലസ്തീനികളുടെ നിയമപരമായ അവകാശവും ഇറാൻ വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
ഇസ്രയേലി ആക്രമണത്തിനും അൽ-അഖ്സ മസ്ജിദ് ഉൾപ്പെടെയുള്ള വിശുദ്ധ ഇസ്ലാമിക പുണ്യ കേന്ദ്രങ്ങളാക്കുമെന്നതിരെ നടന്നു വരുന്ന ഇസ്രായേൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനുമുള്ള സ്വാഭാവിക പ്രതികരണമായാണ് ശനിയാഴ്ച ഹമാസ്, ഗാസ ആസ്ഥാനമായുള്ള മറ്റ് ചെറുത്തുനിൽപ്പ് പോരാളികൾ എന്നിവർ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ഇരു വിദേശകാര്യ മന്ത്രിമാരും വിശേഷിപ്പിച്ചത്.
സ്വന്തമായ ഒരു പ്രസ്താവനയിലൂടെ ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാക്താവ് നാസർ കനാനി ഒഐസി അടിയന്തിരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us