സൗദിയിലെ അൽഖർജിൽ വെടിവെപ്പ്; രണ്ട് മരണം; പ്രതികളെല്ലാം പിടിയിൽ

New Update
firing at saudi

ജിദ്ദ: റിയാദിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള അൽഖർജ് നഗരത്തിൽ ഉണ്ടായ അനിഷ്ടസംഭവങ്ങളിൽ ഉൾപ്പെട്ട പ്രതികളെയെല്ലാം പിടികൂടിയതായി റിയാദ് പ്രവിശ്യാ പോലീസ് ഔദ്യോഗിക വാക്താവ് അറിയിച്ചു. രണ്ടു വിഭങ്ങൾ തമ്മിൽ ആദ്യമേ ഉണ്ടായിരുന്ന തർക്കം മൂർച്ഛിക്കുകയും വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് വാക്താവ് വിവരിച്ചു.

Advertisment

വെടിവെപ്പിൽ രണ്ടു പേർക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അതോടൊപ്പം, പ്രതികളായ എല്ലാവരെയും പിടികൂടുകയും ചെയ്തിട്ടുണ്ട്.

സംഭവം ചിത്രീകരിക്കുകയും സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതിൽ പങ്കാളികളായവരെയും പിടികൂടുന്ന നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് വാക്താവ് തുടർന്നു.

Advertisment