ജിദ്ദ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

New Update
jiddah kmcc kasaragod committee

ജിദ്ദ: ജിദ്ദ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു ഷറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. 

Advertisment

അൻവർ ചേരങ്കൈ, വനിതാ സെൻട്രൽ കമ്മിറ്റി ട്രഷറർ കുബ്റാ ലത്തീഫ്, സെക്രട്ടറി മിസ്രിയ ഹമീദ് സമീർ ചേരങ്കൈ, ഇബ്രാഹിം ഇബ്ബു, കാദർ ചെർക്കള, നസീർ പെരുമ്പള, ജലീൽ ചെർക്കള, ഹാഷിം കുമ്പള, ഇഖ്ബാൽ തൃക്കരിപ്പൂർ, ഇസ്മായിൽ ഉദിനൂർ, ഫഹദ് ചന്തേര, നസീമ ഹൈദർ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം കൗൺസിൽ യോഗം നിയന്ത്രിച്ചു.

ഭാരവാഹികൾ: ചെയർമാൻ, ഇഖ്ബാൽ തൃക്കരിപ്പൂർ. പ്രസിഡണ്ട്, അബ്ദുല്ല ഹിറ്റാച്ചി. വൈസ് പ്രസിഡണ്ടുമാർ സമീർ ചേരങ്കൈ, ജലീൽ ചെർക്കള, ഇസ്മായിൽ ഉദിനൂർ, ഹാഷിം കുമ്പള, ഹമീദ് ഇച്ചിലങ്കോട്. ജനറൽ സെക്രട്ടറി, നസീർ പെരുമ്പള. ഓർഗാനൈസിങ് സെക്രട്ടറി, കെ എം ഇർഷാദ്. ജോ:സെക്രട്ടറിമാർ, യാസീൻ ചിത്താരി, സലാം ബെണ്ടിച്ചാൽ, സിദ്ധീഖ് ബായാർ, മസൂദ് തളങ്കര, അബ്ദു പെർള. ട്രഷറർ, ബഷീർ ബായാർ എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി ഹസ്സൻ ബത്തേരി, ഇബ്രാഹിം ഇബ്ബു, കാദർ ചെർക്കള, ഇസ്സുദ്ധീൻ കുമ്പള, വിംഗ് കൺവീനർമാരായി റാസിൻ വിദ്യാനഗർ (മീഡിയ), അസീസ് പാപ്പിയാർ (സ്പോർട്സ്), ഫഹദ് ചന്തേര (സോഷ്യൽ മീഡിയ), ഗഫൂർ ബെദിര (എന്റെർപ്രണേഴ്സ് സപ്പോർട്ട്) എന്നിവരെയും തിരഞ്ഞെടുത്തു.

അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും കെ.എം ഇർഷാദ് നന്ദിയും പറഞ്ഞു.

Advertisment