/sathyam/media/media_files/FLHcJPyti2nCNCdi0YHc.jpg)
ജിദ്ദ: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മിന്നും വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡ്, അവരുടെ രക്ഷിതാക്കൾക്കുള്ള പാറാന്റ്സ് എക്സലൻസ് അവാർഡ് എന്നിവ ശനിയാഴ്ച (ഒക്ടോബർ 14) സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ വെച്ച് സമ്മാനിക്കുമെന്ന് സംഘാടകരായ ഇന്ത്യൻ സ്കൂൾ പാറാന്റ്സ് ഫോറം (ഇസ്പാഫ്) പ്രസിഡന്റ് ഡോ. സി കെ മുഹമ്മദ് ഫൈസൽ, ജനറൽ സെക്രട്ടറി എഞ്ചി. മുഹമ്മദ് കുഞ്ഞി അറിയിച്ചു. സീസൺസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30 നാണ് പരിപാടി.
ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഇന്റെര്നെഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ് ആദരിക്കുന്നത്.
ആദരവിന് അർഹരായവർ ഇത്രയുമാണ്: 12-ാം ക്ലാസിൽ എല്ലാ സ്ട്രീമുകളിലുമായി ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കിയ 24 കുട്ടികൾ. പത്താം ക്ലാസിൽ 95 ശതമാനത്തിനു മേൽ മാർക്ക് വാങ്ങിയ 12 കുട്ടിൾ. പാഠ്യേതര വിഷയങ്ങളിൽ 85 ശതാനത്തിൽ കൂടുതൽ മാർക്കു നേടി മികവ് തെളിയിച്ച പത്തോളം കുട്ടികൾ. മികച്ച പ്രകടനം കാഴ്ച വെച്ച എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us