കേളി കുടുംബവേദി കലാ അക്കാഡമി രജിസ്ട്രേഷൻ ആരംഭിച്ചു

New Update
keli kudumba vedi

റിയാദ്: റിയാദിലെ  പുരോഗമന ചിന്താഗതിക്കാരായ കുടുംബങ്ങളുടെ കൂട്ടായ്മയായ കേളി കുടുംബവേദി കുട്ടികൾക്ക് വിവിധ കലകളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നു. അതിനായി രൂപീകരിച്ച കേളി കുടുംബവേദി കലാ അക്കാദഡമിയിലൂടെ ആണ് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ ചിത്രരചന, ക്ലാസ്സിക്കൽ ഡാൻസ് എന്നിവയിലാണ് പരിശീലനം നൽകുന്നത്.

Advertisment

പരിശീലനത്തില്‍ പങ്കാളികളാകാന്‍  ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.cyberwing.keliriyadh.com/kala-academy  എന്ന ലിങ്കിലോ ഇതോടൊപ്പമുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷഹീബ വി.കെ  - 059 271 3538, ജയകുമാര്‍ പുഴക്കല്‍ - 050 295 2641 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

qr code

വരും നാളുകളില്‍ മറ്റ് വിവിധ കലകളിലുള്ള പരിശീലന ക്ലാസുകളും തികച്ചും സൗജന്യമായി റിയാദിലെ പ്രവാസി കുട്ടികള്‍ക്കായി ആരംഭിക്കുമെന്ന് കേളി കുടുംബവേദി ഭാരവാഹികള്‍ അറിയിച്ചു. 

Advertisment