/sathyam/media/media_files/UcqdYfjoV56jWltr9NdI.jpg)
ജിദ്ദ: ഇസ്രായേൽ പൊലീസിന് വസ്ത്രമെത്തിക്കുന്ന കണ്ണൂരിലെ മരിയൻ അപ്പാരൽ കമ്പനി ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സപ്ലൈ നിർത്തിവെച്ചത് ആഗോള വാർത്തയായി. സിവിലിയൻമാർക്കെതിരായ ആക്രമണങ്ങളെ കമ്പനി പിന്തുണയ്ക്കുന്നില്ലെന്ന് ഗാസയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ അതിക്രൂരമായ ബോംബിങിന് തൊട്ടുപിന്നാലെ ബുധനാഴ്ച കൈകൊണ്ട തീരുമാനം സംബന്ധിച്ച് മരിയൻ പറഞ്ഞതായി ഇംഗ്ളീഷിലുള്ള ഒരു ഇറാനിയൻ ചാനൽ റിപ്പോർട്ട് ചെയ്തു.
/sathyam/media/media_files/6NIDR0n9gbvumxZxMof1.jpg)
“ആശുപത്രി ആക്രമണം ഞങ്ങളെ ശരിക്കും അസ്വസ്ഥരാക്കി. കുട്ടികളും സ്ത്രീകളും സാധാരണക്കാരും മരിക്കുകയാണ്, ”കമ്പനി ഡയറക്ടർ തോമസ് ഓലിക്കൽ വ്യാഴാഴ്ച ദി നാഷണലിനോട് പറഞ്ഞതായി ചാനൽ ഉദ്ധരിച്ചു. 2015 മുതൽ ഇസ്രായേൽ പോലീസിനായി പ്രതിവർഷം 100,000 യൂണിഫോമുകൾ നിർമ്മിക്കുന്ന സ്ഥാപനം, ഇസ്രായേലിനോടുള്ള നിലവിലെ പ്രതിബദ്ധതകൾ നിറവേറ്റുമെന്ന് അറിയിച്ചു, അത് ഡിസംബറിൽ അവസാനിക്കും, എന്നാൽ പുതിയ ഓർഡറുകൾ എടുക്കില്ലെന്ന് കമ്പനി അറിയിച്ചതായും റിപ്പോർട്ട് പറയുന്നു.
"അവർ ഭക്ഷണം, വൈദ്യുതി, ആശുപത്രി ചികിത്സ എന്നിവ സാധാരണക്കാർക്ക് തടയുന്നു. ആർക്കും ഇത് അംഗീകരിക്കാൻ കഴിയില്ല. രണ്ട് സൈന്യങ്ങൾ യുദ്ധം ചെയ്യുന്നത് മനസിലാക്കാം, എന്നാൽ സാധാരണക്കാരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ല. അതിനാൽ തങ്ങളുടേത് ഒരു ധാർമിക തീരുമാനമാണെന്ന് തോമസ് ഓലിക്കൽ വിവരിച്ചതായും റിപ്പോർട്ട് തുടർന്നു.
ഗാസയിലെ പകുതിയോളം ഫലസ്തീനികൾ ഭവനരഹിതരായി, ഇപ്പോഴും ഉപരോധിക്കപ്പെട്ട ഗാസ തുരുത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഐക്യരാഷ്ട്രസഭ നൽകുന്ന കണക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us