ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പ് നടത്തി വരുന്ന ലഹരി വിരുദ്ധ കംമ്പയിനിൻറെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷനു (ഡബ്ല്യുഎംഎഫ്) മായി സഹകരിച്ച് നടത്തിയ ലഹരി വിരുദ്ധ ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നൂറോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ മേഘ സജീവ് കുമാർ ഒന്നാം സ്ഥാനവും, ഫിൽസ മൻസൂർ രണ്ടാം സ്ഥാനവും, റിമ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.
മജീഷ്യനും, പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ പ്രൊ. ഗോപിനാഥ് മുതുകാടിനെ പങ്കെടുപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച 'സന്തുഷ്ട കുടുംബം നാളെയുടെ ഭാവി' എന്ന പരിപാടിയിൽ വെച്ച് അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമദ് ആലുങ്ങൽ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.