റിയാദ്: റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവും റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ ചെയർമാനും മലയാളി സാമൂഹിക സാംസ്കാരിക പ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട സത്താർ കായംകുളത്തിന്റെ അകാല വേർപാടിൽ അംഗസംഘടനകളുടെയും റിയാദ് പൊതുസമുഹത്തിന്റെയും അനുശോചന യോഗം ബത്തയിലെ ഡിഐ പാലസ് ഹോട്ടലിൽ വെച്ച് ഫോർക്ക സംഘടിപ്പിച്ചു.
ജനറൽ കൺവീനർ ഉമ്മർ മുക്കത്തിന്റെ ആമുഖപ്രസംഗതോടെ യോഗം ആരംഭിച്ചു റിയാദിലെ സംസ്ക്കാരിക സമൂഹിക രാഷ്ട്രീയ കലാ രംഗത്തുള്ള ശിഹാബ് കൊട്ട്കാട്, അബ്ദുള്ള വല്ലാച്ചറ (ഒഐസിസി), മൈമൂന ടീച്ചർ, ജയൻ കൊടുങ്ങല്ലൂര്‍, നസറുദ്ദീൻ വി.ജെ, ഷംനാദ് കരുനാഗപള്ളി (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), സൗദി കലാകാരൻ ഹാഷിം ഹബ്ബാസ്, അഡ്വ. ഷമീർ കുന്നമംഗലം (ജീവകാരുണ്യ പ്രവർത്തകന്‍), സി.പി മുസ്തഫ (കെഎംസിസി), അഷ്റഫ് വേങ്ങാട്ട് (കെഎംസിസി നാഷണൽ കമ്മിറ്റി), നവാസ് വെള്ളിമാടുകുന്ന് (ഒഐസിസി സെൻട്രൽ കമ്മിറ്റി), ഇബ്രാഹിം സുബ്ഹാൻ, ഡോ.കെ ആര്‍ ജയചന്ദ്രൻ, ജോസഫ് അതിരുങ്കല്‍, അഡ്വ. ജലീൽ (റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ), നിഹ്മത്തുള്ള, സുധീര്‍ കൂമ്മിൽ (നവോദയ റിയാദ്) ഷിബു ഉസ്മാൻ (ജിസിസി ടൈംസ്) എന്നിവർ അനുശോചിച്ചു.
ഫോർക്ക ഭാരവാഹികളായ റഹ്‌മാൻ മുനബത്ത്, ഗഫൂർ കൊയിലാണ്ടി, സനൂബ് പയ്യനൂർ, ഫൈസൽ വടകര, ബഷീർ ചേലാമ്പ്ര, മജീദ് റിമാൽ എന്നിവർ ചെയർമ്മാന്റെ കഴിഞ്ഞ കാല ഓർമ്മകൾ പങ്ക് വെച്ച് സംസാരിച്ച് അനുശോചനം രേഖപ്പെടുത്തി.
അംഗസംഘടനയിൽ നിന്നും ബഷീർ വണ്ടൂർ (വണ്ടൂർ കൂട്ടായ്മ), രാജൻ, അലക്സ് കൊട്ടാരക്കര (കൊട്ടാരക്കര അസോസിയേഷൻ), ഷാജി (പ്രസിഡന്റ് കൊച്ചി കൂട്ടായ്മ), തൊമ്മിച്ചൻ (കുട്ടനാട് അസോസിയേഷൻ), അഷ്റഫ് മേച്ചേരി (മാസ് റിയാദ് ), നിഹാസ് പാനൂർ, മുസ്തഫ കൊണ്ടോട്ടി, നിസ്സാർ പള്ളികശ്ശേരി, സൈഫ് (കായംകുളം അസോസിയേഷൻ കൃപ), വി. കെ.റഫീഖ് ഹസ്സൻ വെട്ടത്തൂർ (കെഎംസിസി), അസ്ലം പാലത്ത് (സാമൂഹിക പ്രവർത്തകൻ), സഫീർ വണ്ടൂർ (ബി ഓണ്‍ മീഡിയ), റഫീഖ് (തലശ്ശേരി അസോസിയേഷൻ), മുജീബ് കായംക്കുളം, സലിം ചാക്കുവള്ളി, ഹർഷാദ് എം ടി, നിസാർ മൈത്രി, മജീദ് മൈത്രി, സാജിദ് അലി (റീച് ചേന്നമംഗ്ലൂർ), മഷ്ഹൂദ് ടിക്കെ, ഫൈസൽ നെല്ലിക്കപ്പറമ്പ് എന്നിവർ സംഘടനകൾക്ക് വേണ്ടി അനുശോചനമറിയിച്ചു സംസാരിച്ചു.