സയൻസ് എക്സ്പോ സംഘടിപ്പിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ

New Update
alif international school

ഡോ. ഖൈസർ സാക്കിബ് 'അലിഫ് എക്സ്പിരിമെന്റൽ '23' ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ശാസ്ത്രാഭിരുചിയും ഗവേഷണാത്മക മനോഭാവവും വളർത്തുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച സയൻസ് എക്സ്പോ 'എക്സ്പിരിമെന്റൽ '23' ശ്രദ്ധേയമായി. 

Advertisment

നൂതനമായ ആശയങ്ങൾ പങ്കുവെച്ചും പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള വിപത്തുകൾ നേരിടാനുള്ള സാങ്കേതികവിദ്യകൾ അവതരിപ്പിച്ചും വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ വ്യത്യസ്തമായി. 

കിംഗ് സൗദ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും സുവോളജി ഡിപ്പാർട്ട്മെന്റിലെ ഡിഎൻഎ റിസർച്ച് മേധാവിയുമായ ഡോ. ഖൈസർ സാക്കിബ്  'എക്സ്പിരിമെന്റൽ '23' ഉദ്ഘാടനം ചെയ്തു. 

ശാസ്ത്രസാങ്കേതിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഇത്തരം ഉദ്യമങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൗരോർജ മാതൃക, ചാന്ദ്രയാൻ ദൗത്യം, മിസൈൽ ടെക്നോളജി, പരിസ്ഥിതി സൗഹൃദ നഗര മാതൃക, വിവിധ കെമിക്കൽ റിയാക്ഷനുകൾ, അഗ്നിശമന ഉപകരണങ്ങൾ തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രോജക്ടുകൾ ഏറെ കൗതുകമുണർത്തി. 

alif international school-2

വിദ്യാർത്ഥികളുടെ സർഗശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ 185 പ്രോജക്റ്റുകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.

എക്സിബിഷന് നേതൃത്വം നൽകിയ സയൻസ് ഡിപ്പാർട്ട്മെൻ്റിനെ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ പ്രത്യേകം അഭിനന്ദിച്ചു. 

ഡിപ്പാർട്ട്മെൻ്റ് ഹെഡ്സ് ഫൈറൂസ്ജെബിൻ, നിസാമുദ്ദീൻ എന്നിവർ എക്സ്പോക്ക് നേതൃത്വം നൽകി. ചടങ്ങിൽ   മാനേജർമാരായ മുഹമ്മദ് അൽ ഖഹ്താനി, മുനീറ അൽ സഹ് ലി, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മിസ്ട്രസ് ഹമീദാബാനു, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.

Advertisment