New Update
/sathyam/media/media_files/XDGqlyu0CYsy3R9EWzV1.jpg)
ജിദ്ദ: റിയാദിലുള്ള മകൻ ഏർപ്പെടുത്തിയ വിസിറ്റ് വിസയിൽ കുടുംബ സമേതമെത്തിയ മലയാളി റിയാദ് ശുമൈസിയിലെ കിംഗ് ​സഊദ് ആശുപത്രിയിൽ ചികിത്സയിലായിരിക്കേ മരണപ്പെട്ടു. പെരിന്തൽമണ്ണ, ആനമങ്ങാട്, തൂത പാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71) ആണ്​ മരിച്ചത്.
Advertisment
പിതാവ്: പരേതനായ ബീരാൻകുട്ടി ഹാജി. മാതാവ്: കുന്നിരുമ്മ. മക്കൾ: നിഷാദ്, റംസീന.
ഭാര്യ കുഞ്ഞിമ്മ സമേതം രണ്ട് മാസം മുമ്പ് റിയാദിലെത്തിയ ഹംസയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്ന് നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് രംഗത്തുള്ള സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us