കെ.സി കുഞ്ഞി മുഹമ്മദിനു ജിദ്ദയിൽ സ്വീകരണം നൽകി

New Update
kc kunjumuhammad reception at jeddah

ജിദ്ദ: പരിശുദ്ധ ഉംറ നിർവ്വഹിക്കാനായി എത്തിയ  മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയ കെ.സി കുഞ്ഞി മുഹമ്മദിനു  ഒഐസിസി  ജിദ്ദ -  വണ്ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്വീകരണം നൽകി.  

Advertisment

നാടിന്റെ വികസന കാര്യത്തിൽ പ്രവാസികൾ വഹിക്കുന്ന പങ്ക്  നിർണ്ണായകമാണെന്നും, വണ്ടൂരിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ നിലവാരം ഉയർത്തുവാൻ അതുല്യ സംഭാവനകളാണ് അർപ്പിച്ചിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു. 

വണ്ടൂരിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ പുരോഗമിച്ച്‌ വരുന്നതായും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ അദ്ദേഹം തുടർന്ന് പറഞ്ഞു. 

യോഗത്തിൽ ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്  കെ.ടി എ മുനീർ അധ്യക്ഷത വഹിച്ചു. വണ്ടൂർ പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് നീലാബ്രാ മുഹമ്മദ് നജീബ് എന്ന ബേബി ഉൽഘടനം ചെയ്‌തു. കെ.ടി സകീർ ഹുസൈൻ ഷാൾ അണിയിച്ച് കെ.സി കുഞ്ഞി മുഹമ്മദിനെ സ്വികരിച്ചു.  

സി.ടി.പി ഇസ്മായിൽ, സുബൈർ പത്തുതറ, പി ഹസ്സ്ബുള്ള, എ.പി അൻവർ, നാസ്സർ ജമാൽ, റമീസ്, കെ.ടി മുഹൈമീൻ, സിദ്ധീഖ് ചോക്കട്, റമീസ് മൊയ്‌ദീൻ പാപ്പറ്റ, മുജീബ് മൂത്തേടം, നിഷാദ് പത്തുതറ, കെ.ടി സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. സുബ്ഹാൻ നെച്ചിക്കാടൻ സ്വാഗതവും അബ്ദുൽ ഗഫൂര്‍ പറാഞ്ചേരി നന്ദിയും പറഞ്ഞു.

Advertisment